May 1, 2024

തോല്‍പ്പെട്ടി വനാതിര്‍ത്തിയിലെ പാതയോരങ്ങളില്‍ ശുചീകരണം നടത്തി

0
Ae72b230 6b6e 490e 8054 Ae452d5ac7c3.jpg
തോല്‍പ്പെട്ടി വനാതിര്‍ത്തിയിലെ പാതയോരങ്ങളില്‍ ശുചീകരണം നടത്തി

തിരുനെല്ലി: വനം വകുപ്പിന്റെ നേതൃത്വത്തില്‍ കേരള കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളും അന്തര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന വനാതിര്‍ത്തിയും തോല്‍പ്പെട്ടി ചെക് പോസ്റ്റ് പരിസരവും ശുചീകരിച്ചു. സമീപത്തെ വ്യാപാര സ്ഥാപന ഉടമകള്‍ക്ക് ബോധവത്കരണം നടത്തുകയും ചെയ്തു. കോഴിക്കോട് ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന ഇക്കൊ ഫ്രഡ്ലി ഫൗണ്ടേഷന്‍ വനം വകുപ്പുമായി സഹകരിച്ചാണ് ശുചീകരണം നടത്തിയത്. ശുചീകരണത്തില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിംഗ് കമ്പനിക്ക് കൈമാറി. അസി. കണ്‍സര്‍വേറ്റര്‍ ഹരി ലാല്‍, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. സുനില്‍കുമാര്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.പി. അബ്ദുല്‍ ഗഫൂര്‍, എംആര്‍എം പ്രതിനിധികളായ പി.എച്ച്.അബ്ദുല്‍ വാഹിദ്, ഷാഹിദ് കുടമ്പൂര്‍, ഇക്കൊ ഫ്രഡ്ലി ഫൗണ്ടേഷന്‍ കോഓര്‍ഡിനേറ്റര്‍ എ. ജിഷ എന്നിവര്‍ പ്രസംഗിച്ചു. ഇഡിസി അംഗങ്ങള്‍, വനം വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *