November 15, 2025

തരുവണ- നിരവില്‍പുഴ റോഡിന് ഒടുവില്‍ ശാപമോക്ഷം

0
IMG-20171009-WA0016

By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി: നിയോജകമണ്ഡലത്തിലെഏറ്റവും മോശമായ റോഡായ തരുവണ- നിരവില്‍പുഴ റോഡിന് ഒടുവില്‍   ശാപമോക്ഷം.  പൂര്‍ണ്ണമായും തകര്‍ന്ന ഈ റോഡിനെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. മാനന്തവാടിയില്‍ നിന്നും നിരവില്‍പുഴയിലേക്കും  കുറ്റ്യാടി, വടകര, നാദാപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ റോഡിന്‍റെ  ശോചനീയാവസ്ഥ വളരെയധികം  യാത്രാ ദുരിതത്തിന് വഴിവെച്ചിരുന്നു.  റോഡിന്‍റെ  ഈ അവസ്ഥകാരണം ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ യാത്രാമധ്യേ തകരാറുകള്‍ സംഭവിച്ചു വഴിയില്‍ കിടക്കുന്ന  കാഴ്ച പതിവായിരുന്നു.   10 കോടിരൂപയുടെ  പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാണ് ഇപ്പോള്‍ തുടക്കം  കുറിച്ചിരിക്കുന്നത്. തുടര്‍ന്ന് കിഫ്ബിയില്‍ നിന്നും അനുവദിച്ച 10 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.  നിര്‍മ്മാണ പ്രവത്തനങ്ങള്‍ ഒ ആര്‍ കേളു എം എല്‍ എ യും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് വിലയിരുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *