May 12, 2024

തരുവണയില്‍ ട്രാഫിക്ക പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നു.

0
Dsc 0242666
വെള്ളമുണ്ട;ജനകീയ കൂട്ടായ്മയില്‍ തരുവണ ടൗണില്‍ നടത്തിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നു.ടൗണിലെ മുഴുവന്‍ രാഷ്ട്രീയ പാര്ട്ടികളുടെയും വ്യാപാരികളുടെയും വാഹന ഡ്രൈവര്‍മാരുടെയും സഹകരണത്തോടെയാണ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്.വെള്ളമുണ്ട ഗ്രാമ പഞ്ചായത് മുന്‍കൈയ്യെടുത്ത് പോലീസിന്റെയും മാനന്തവാടി ജോയിന്റ് ആര്‍ടി ഒ യുടെയും സഹായത്തോടെയാണ് ബുധനാഴ്ച മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്.അനുദിനം വര്‍ദ്ധിച്ചു വരുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും തിരക്ക് തരുവണ ടൗണില്‍ ഗതാഗത ക്കുരുക്ക് പതിവായതോടെയാണ്  വെള്ളമുണ്ട ഗ്രാമ പഞ്ചായത് മുകൈയ്യെടുത്ത് ടൗണില്‍  പുതിയ പരിഷ്‌കാരങ്ങള്‍ക്ക് രൂപം നല്‍കിയത്.തരുവണയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ആട്ടോ ടാക്‌സി ഡ്രൈവര്‍മാരുടെയും വ്യാപാരി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കുകയും യോഗത്തില്‍ വെച്ച് പരിഷ്‌കരണങ്ങള്‍ക്കായി പി സി ഇബ്യാഹിം ഹാജി ചെയര്‍മാനും കെ സി കെ നജ്മുദ്ദീന്‍ കണ്‍ വീനറും ആയി തരുവണ ട്രാഫിക്ക് അഡൈ്വസറി കമ്മറ്റിക്ക് രൂപം നല്‍കുകയുമായിരുന്നു.പതിനൊന്ന് പേരടങ്ങുന്ന ഈ കമ്മറ്റിയാണ് വെള്ളമുണ്ട പോലീസിന്റെയും ജോയിന്റ് ആര്‍ടി ഒ യുടെയും സഹകരണത്തോടെ പരിഷ്‌കരണങ്ങള്‍ക്ക് രൂപം നല്‍കിയത്.ഇത് പ്രകാരം ടൗണിന്റെ മധ്യത്തായി നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്ന ബസ്സുകള്‍ ഇനിമുതല്‍ വേറിട്ട സ്ഥലങ്ങളില്‍ മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം.മാനന്തവാടിയിലേക്കുള്ള ബസ്സുകള്‍ പള്ളിയുടെ കവാടത്തിനോട് ചേര്‍ന്നും വെള്ളമുണ്ട ഭാഗത്തേക്കുള്ള ബസ്സുകള്‍ സീബ്രാ ലൈനിനപ്പുറവുമായി നിര്‍ത്തണം.പടിഞ്ഞാറെതറ റൂട്ടിലെ ബസ്സുകള്‍ നിര്‍ത്തുന്ന ഭാഗത്തെ മുഴുവന്‍ ബൈക്ക പാര്‍ക്കിംഗും നിരോധിച്ചു.ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ബൈക്കുകള്‍ക്കും പ്രത്യേകം പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിര്‍ണ്ണയിച്ചു അടയാളപ്പെടുത്തി നല്‍കി.ടൗണില്‍ സര്‍വ്വീസ് നടത്തുന്ന ആട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് രേഖകള്‍ പരിശേധിച്ച ശേഷം അംഗീകൃത ബാഡ്ജുകള്‍ തയ്യാറാക്കി സ്ഥലം എം എല്‍ എ ഓ ആര്‍ കേളു വിതരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു.ടൗണില്‍ പഞ്ചായത് വെയിറ്റിംഗ് ഷെഡ്ഡ് മറയുന്ന വിധത്തില്‍ സ്ഥാപിച്ചിരുന്ന മുഴുവന്‍ ഫ്‌ലക്‌സ്,പരസ്യ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു.ആട്ടോറിക്ഷകള്‍ക്കുള്ള ഹാള്‍ട്ടിംഗ് പെര്‍മിറ്റ് അടുത്ത ദിവസം വിതരണം ചെയ്യും.സുരക്ഷിത യാത്രക്കായി ബാഡ്ജ് ധരിക്കുന്ന ഡ്രൈവര്‍മാരെ മാത്രം ആശ്രയിക്കണമെന്ന നോട്ടീസുകള്‍ പ്രചരിപ്പിച്ചു.ടൗണില്‍ റോഡില്‍ വാഹനങ്ങളിലുള്ള കച്ചവടം അവസാനിപ്പിക്കാനും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്ന വിധം ഫുട്പാത്തുകളില്‍ കച്ചവടസാധനങ്ങള്‍ ഇറക്കിവെക്കുന്നത് തടയാനും കമ്മറ്റി തീരുമാനിച്ചു.ആര്‍ക്കും പരാതി ഇല്ലാത്തവിധത്തിലാണ് തരുവണയിലെ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നതാണ് ഏറെ പ്രത്യേകത.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *