May 10, 2024

ചാറ്റിംഗ് മാത്രമല്ല: ജീവകാരുണ്യ സ്പർശമാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പ്

0
Img 20171020 Wa0128
ജീവകാരുണ്യ പ്രവർത്തനങ്ങളുമായി വെള്ളമുണ്ട വാട്സ് ആപ്പ് ഗ്രൂപ്പ് 

മാനന്തവാടി: സന്ദേശങ്ങൾ കൈമാറുന്നതിനും ചാറ്റിംഗനുമായി ഉപയോഗിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മാധ്യമമാക്കി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ .വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉൾപ്പെട്ടവരും ഇപ്പോൾ പല ഭാഗങ്ങളിലായി ജോലി ആവശ്യാർത്ഥവും മറ്റുമായി താമസിക്കുന്നവരുമായ നൂറ്റിയമ്പതിലധികം  യുവാക്കൾ ചേർന്നാണ് ഗ്രൂപ്പ്  രൂപീകരിച്ചത്. കൂട്ടായ്മയിൽ പ്പെട്ടവർ മാത്രം ചേർന്ന് ഒന്നേകാൽ ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. ഓക്സിജൻ കോൺസട്രേഷൻ മെഷീൻ, അഞ്ച് എയർ ബെഡ്, അഞ്ച് വാട്ടർ ബെഡ്, അത്യാവശ്യ മരുന്നുകൾ എന്നിവയുടെ വിതരണ ഉദ്ഘാടനം 24-ന് നടക്കും. 
     വെള്ളമുണ്ട പെയിൻ ആൻറ് പാലിയേറ്റീവ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികൾ, സാമുഹ്യ പ്രവർത്തകർ എന്നിവർ സംബന്ധിക്കും.  അംഗങ്ങളായവരിൽ നിന്ന് മാത്രമാണ് ധനസമാഹരണം നടത്തിയതെന്നും പുറത്ത് നിന്ന് യാതൊരു പിരിവും നടത്തിയിട്ടില്ലന്നും സെക്രട്ടറി കളത്തിൽ ഹാരീസ് പറഞ്ഞു. പ്രവാസിയായ  ഡോ: മുഹമ്മദ് സാലിൻ ആണ് കൂട്ടായ്മയുടെ പ്രസിഡണ്ട്. 2016-ലാണ് കൂട്ടായ്മ ആരംഭിച്ചത്. വെള്ളമുണ്ട എട്ടേനാല്‍ സ്വദേശി മൂടോളില്‍ ഫസലൂ റഹ്മാന്‍ ആണ് ഗ്രൂപ്പ് അഡ്മിന്‍. അടുത്ത ഘട്ടത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ ഉദ്ദേശിക്കുന്നുണ്ടന്ന് ഇവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *