May 12, 2024

രോഗികൾക്ക് സാന്ത്വനമായി വെള്ളമുണ്ട വാട്സ് ആപ്പ് ഗ്രൂപ്പ്

0
Img 20171024 Wa0040
കൂട്ടായ്മയുടെ കാരുണ്യ സ്പർശം*
വെള്ളമുണ്ട: കേവലം ചാറ്റിംഗുകൾക്കും ആശയ കൈമാറ്റത്തിനും മാത്രമുപയോഗപ്പെടുത്താറുള്ള വാട്സ് ആപ്പ് എന്ന   സമൂഹ മാധ്യമം ഉപയോഗിച്ച്  വലിയൊരു സാന്ത്വന പ്രവർത്തി ചെയ്തതിന്റെ സന്തോഷത്തിലാണിപ്പോൾ വെള്ളമുണ്ട വയനാട് വാട്ട്സാപ്പ് കുടുംബം. ഗ്രൂപ്പിലെ അംഗങ്ങളായ നൂറ്റിയമ്പതോളം  പ്രവാസികളുടെയും നാട്ടുകാരുടെയും ഒരുപോലെയുള്ള സഹകരണത്താലാണ് വലിയൊരു ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങളുടെ സഹകരണത്താൽ സ്വരൂപിച്ച പണം കൊണ്ട് വാങ്ങിയ ഓക്സിജൻ കോൺസൺട്രേറ്റർ, വാക്കിംഗ് സ്റ്റിക്ക്, വാട്ടർ ബെഡ്, മരുന്നിനായുള്ള 41000 രൂപയുടെ ചെക്ക് എന്നിവ വെള്ളമുണ്ട സബ് ഇൻസ്പെക്ടറുടെ  കരങ്ങളാൽ വെള്ളമുണ്ട പാലിയേറ്റിവ് ഓഫീസിൽ വെച്ച് പാലിയേറ്റിവ് പ്രവർത്തകർക്ക് കൈമാറി. പരിപാടിയിൽ  വാട്സ് ആപ്പ് ഗ്രൂപ്പ് ജനറൽ സെക്രട്ടറി ഹാരിസ് കളത്തിൽ സ്വാഗതം പറഞ്ഞു. പാലിയേറ്റിവ് കാര്യദർശി എകരത്ത് മൊയ്തു അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട പൊലീസ് സബ് ഇൻസ്പെക്ടർ സുഭാഷ്  ചന്ദ്രൻ  പരിപാടി  ഉദ്ഘാടനം  ചെയ്തു . വസ്തുക്കൾ കൈമാറി. തുടർന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗം കെ.ടി. ലത്തീഫ് വിഷയാവതരണം നടത്തി. ഡോ.. ഉസ്മാൻ മുഖ്യ പ്രഭാഷണവും നടത്തി .മരുന്നിനായുള്ള 41000 രൂപയുടെ ചെക്ക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് കബീർ കൈമാറി .ഗ്രൂപ്പ് സെക്രട്ടറി ജാബിർ കൈപ്പണി നന്ദി പറഞ്ഞു. തുടർന്നും ഇത്തരത്തിലുള്ള സാന്ത്വന പ്രവർത്തനങ്ങൾ ചെയ്യുമെന്ന് ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു. മത-രാഷ്ട്രീയ – പ്രായ വ്യത്യാസങ്ങളില്ലാതെ വനിതകൾ അടക്കമുള്ളവർ ഗ്രൂപ്പിൽ അംഗങ്ങളാണ്. മൂടോളി ഫസലുറഹ്മനാണ് ഗ്രൂപ്പ് അഡ്മിൻ. ഡോ: മുഹമ്മദ് സാലിൻ പ്രസിഡണ്ടായി 2016-ലാണ് ഗ്രൂപ്പ് ആരംഭിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *