May 12, 2024

സാധാരണക്കാർക്ക് വില കുറഞ്ഞ ബുഷ് കട്ടറുമായി കുമാരൻ

0
Yanthram
മള്‍ട്ടി വൈദ്യുത ബുഷ്‌കട്ടറുമായി കുമാരേട്ടന്‍
കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകര്‍ക്ക് മുതല്‍കൂട്ടായി കുമാരേട്ടന്റെ ബുഷ്‌കട്ടര്‍. എന്‍ആര്‍കെ എന്നറിയപ്പെടുന്ന പുല്‍പ്പള്ളി സൂര്യ ഇലക്ട്രിക്കല്‍സ് ഉടമ എന്‍.ആര്‍.കുമാരനാണ് പുതിയ ബുഷ്‌കട്ടര്‍ വയനാട് പ്രസ്സ് ക്ലബ്ബില്‍ പരിചയപ്പെടുത്തിയത്. വൈദ്യുതി ഉപയോഗിച്ച് ് പ്രവര്‍ത്തിക്കുന്ന ബുഷ്‌കട്ടര്‍ തറ പോളീഷ് ചെയ്യുന്നതിനും കാട് വെട്ടുന്നതിനും തുടങ്ങി പലവിധ ഉപയോഗത്തിനും സാധിക്കുന്ന ഒന്നാണ്. നാലര കിലോഗ്രാമാണ് ഇതിന്റെ തൂക്കം. ചെറിയ കഷ്ണങ്ങളാക്കി ബാഗില്‍വരെ കൊണ്ടുനടക്കാം. പുല്ലുവെട്ടുന്നതിനും കാട് വെട്ടുന്നതിനും തീറ്റപ്പുല്‍ മുറിച്ച് അടുക്കുന്നതിനും ഇത് ഉപയോഗിക്കാം. ബുഷ്‌കട്ടറിന്റെ ഒരു മാതൃകയാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചത്. പാറ്റന്റ് ലഭിച്ചാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനാകും. 100, 200 മീറ്ററിനുള്ളില്‍ വൈദ്യുതി ഉപയോഗിച്ച് സുഗമമായി പ്രവര്‍ത്തിപ്പിക്കാം. പരമാവധി വില 10000 രൂപ. വിപണിയില്‍ ഉള്ള ബുഷ് കട്ടറിന്റെ വില 15000 മുതല്‍ 40000 രൂപ വരെയാണ്. ഇതിന് എട്ട് മുതല്‍ 12 കി.ഗ്രാം വരെ തൂക്കമുണ്ട്. ഒരു മണിക്കൂറിന് നൂറ് രൂപ ചിലവും വരും. എന്നാല്‍ വൈദ്യുതി ബുഷ് കട്ടറിന് ഒന്നര മണിക്കൂറിന് ഒരു യൂണിറ്റ് വൈദ്യുതി ചിലവേവരൂ. അതിന് കേവലം പത്ത് രൂപ മാത്രം. വാനില തോട്ടത്തില്‍ മോഷ്ടാക്കളെ അകറ്റുന്നതിനുള്ള യന്ത്രം രൂപകല്‍പ്പന ചെയ്തും വോള്‍ട്ടേജ് കുറഞ്ഞ വൈദ്യുതിയില്‍ നിന്ന് ദീപങ്ങള്‍ തെളിയിച്ചും മോട്ടോര്‍ സൈക്കിളില്‍ മോഷണം തടയുന്നതിനുള്ള ഉപകരണം രൂപകല്‍പ്പന ചെയ്തും എന്‍ആര്‍കെ ശ്രദ്ധേയനാണ്. ബിനോയ് കണ്ടത്തിന്‍കര, ജോഷ്‌സണ്‍ തോമസ് എന്നിവരും അദ്ദേഹത്തോടൊപ്പം പ്രസ്സ് ക്ലബ്ബിലെത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *