November 15, 2025

തോട് വൃത്തിയാക്കിയും പ്ലാസ്റ്റിക് വിമുക്തമാക്കിയും യൂത്ത് ലീഗ് പ്രവർത്തകർ

0
IMG-20171024-WA0036

By ന്യൂസ് വയനാട് ബ്യൂറോ

വൃത്തിയാക്കിയത്
കണാഞ്ചേരി തോട് 

കാവുംമന്ദം: നിരവധി പ്രദേശവാസികള്‍ കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്ന കണാഞ്ചേരി തോട് യൂത്ത് ലീഗ് പ്ലാസ്റ്റിക് വിമുക്തമാക്കി.  ശുചീകരണത്തിന് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, ബഷീര്‍ പുള്ളാട്ട്, ഷമീര്‍ പുതുക്കുളം, കെ ടി മുജീബ്, ജലീല്‍ പീറ്റക്കണ്ടി, പി സഹീറുദ്ദീന്‍, മുസ്തഫ കരിംകുളം, എ കെ ഷക്കീര്‍, സലീം വാക്കട, ഷിഹാബുദ്ദീന്‍ ചോലക്കല്‍, എ കെ സെയ്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി…

മാലിന്യം നിറഞ്ഞ് കൊതുകുകള്‍ പെരുകുന്ന അവസ്ഥയിലായിരുന്ന തോടിനെ കുറിച്ച് പ്രദേശ വാസികള്‍ പരാതികള്‍ നല്‍കുകയും അത് സംബന്ധിച്ച് മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളും വന്നിരുന്നു. ബന്ധപ്പെട്ട അധികാരികള്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് സാമൂഹിക പ്രതിബദ്ധതയോടെ യൂത്ത് ലീഗ് ഈ ദൗത്യം ഏറ്റെടുത്തത്. ശുചീകരണത്തില്‍ കിട്ടിയ പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. യൂത്ത് ലീഗ് ചെയ്ത് വരുന്ന ജലസംരക്ഷണ കാമ്പയിനില്‍ ഉള്‍പ്പെട്ട പൊതു ജലാശയ സംരക്ഷണ പരിപാടികളുടെ  ഭാഗമായിട്ടാണ് ഇത്തരം പരിപാടികള്‍ യൂത്ത് ലീഗ് ഏറ്റെടുത്ത് ചെയ്ത് വരുന്നത്. ഇത്തരം മാലിന്യങ്ങള്‍ തോടുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നവരുടെ പേരില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും തോട് ഒഴുകുന്നതിന് തടസ്സമായിട്ടുള്ള പാഴ്ചെടികള്‍ വെട്ടി മാറ്റണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *