May 4, 2024

ലോക ജൈവ സമ്മേളനം:കേരള സംഘം ഡൽഹിയിൽ

0
Img 20171108 Wa0068
കേരള സംഘം ഡൽഹിയിൽ : 11 കർഷകർ ലോക ജൈവ കോൺഗ്രസിൽ പ്രസംഗിക്കും

സി.വി.ഷിബു
കൽപ്പറ്റ:
         ആദ്യമായി ഇന്ത്യയിൽ വെച്ച് നടക്കുന്ന 19 -മത് ലോക ജൈവകൃഷി സമ്മേളനത്തിന് ഡെൽഹി ഒരുങ്ങി കഴിഞ്ഞു. കേരള സംഘം ഡൽഹിയിലെത്തി.നവം 9, 10, 11, തീയതികളിൽ ഡെൽഹിയിലെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യാ എക്സ്പോ സെന്ററിൽ  വെച്ചാണ് മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ രാജ്യാന്തര സമ്മേളനം നടക്കുന്നത്. ഐഫോം (INTERNATIONAL FEDERATION OF ORGANIC AGRICULTURE MOVEMENTS) ഓർഗാനിക് ഇന്റർനാഷണലിന്റെയും ഓർഗാനിക് ഫാമിംഗ് അസ്സോസിയേയഷൻ ഓഫ് ഇന്ത്യയുടെയും (OFAI) ആഭിമുഖ്യത്തിലാണ് വേൾഡ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്.110 രാജ്യങ്ങളിലെ ജൈവകർഷകരും കാർഷിക ശാസ്ത്രജ്ഞരും  നയവിദഗ്ദരും ഗവേഷണ സ്ഥാപനങ്ങളും  ഗവണ്മെന്റ് പ്രതിനിധികളും പങ്കെടുക്കുന്നു.  ഇപ്രാവശ്യം ഇന്ത്യയിൽ നടക്കുന്ന സമ്മേളനത്തിൽ ലോകം മുഴുവനുമുള്ള തെരഞ്ഞെടുത്ത 150 ജൈവകർഷകരുടെ കൃഷിരീതികളെ പരിചയപ്പെടുത്തുന്ന 
ഫോട്ടോ പ്രസന്റേഷൻ ഉണ്ടായിരിക്കും. 
ജൈവകൃഷിയും വിത്തും സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട 160
ശാസ്ത്രീയ പഠന പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെടുന്നു.
200 ഓളം കർഷകരുടെ നൂറു കണക്കിന് വരുന്ന നാടൻ വിത്തുകളുടെ
പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വിവിധ ജൈവ ഉൽപന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.
മൂന്നു ദിവസത്തെ മൂവായിരം പേർക്കുള്ള ഭക്ഷണവും ചെറുധാന്യങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ജൈവ കർഷകരിൽ നിന്നാണ് ഭക്ഷണത്തിന് വേണ്ട സാധനങ്ങൾ ശേഖരിച്ചിട്ടുള്ളത്. 
കേരളത്തിൽ നിന്ന് കേരളാ ജൈവകർഷക സമിതി  25 ഓളം ജൈവകർഷകർ പങ്കെടുക്കുന്നുണ്ട്. 
കൂടാതെ തണൽ "സേവ് ഔർ റൈസ്" കാംപയിൻ പ്രവർത്തകരും പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. 
കേരളത്തിലെ 11 ജൈവകർഷകരുടെ 15 മിനുട്ട് വരുന്ന  പ്രസന്റേഷൻ ഉണ്ടായിരിക്കും.   കെ ചന്ദ്രൻ മാസ്റ്റർ എടപ്പാൾ,  ബ്രഹ്മദത്തൻ പട്ടാമ്പി,  ശ്രീജ ആറങ്ങോട്ടുകര,  പി. ജെ. മാനുവൽ വയനാട്,  ബീന സഹദേവൻ മതിലകം,  മോളി പോൾ കോട്ടയം,  ടി വി. ജയകൃഷ്ണൻ ചാത്തമംഗലം,  കെ. പി. ഇല്യാസ്,    സൂരജ് വയനാട്,  നന്ദകുമാർ പാലക്കാട്,  മീര രാജേഷ് വയനാട് എന്നിവരാണ് പ്രസന്റേഷൻ അവതരിപ്പിക്കുന്നത്. 
കേരള ജൈവകർഷക സമിതിയുടെ സിൽവർ ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച   വി.അശോകകുമാർ എഴുതിയ രാസവളം വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള "രോഗം വിതറുന്ന രാസവളം" എന്ന പുസ്തകം DISEASE – SPAWNING CHEMICAL FERTILIZER എന്ന പേരിൽ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത പുസ്തകം ലോക ജൈവകൃഷി സമ്മേളനത്തിൽ വെച്ച് പ്രകാശനം ചെയ്യും.. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും അറിയപ്പെടുന്ന പരിസ്ഥിതി പ്രസിദ്ധീകരണ പ്രസ്ഥാനമായ  അദർ ഇൻഡ്യ പ്രസ്സ് ആണ് ഇത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്.
ഓർഗാനിക് വേൾഡ് കോൺഗ്രസ് ഇന്ത്യയിൽ നടക്കുമ്പോൾ കേരളം ഒരു പാർട്ണർ സ്റ്റേറ്റായി തന്നെയാണ് പങ്കെടുക്കുന്നത്.
നമ്മുടെ കൃഷി മന്ത്രി  വി. എസ് സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ OFAI യുടെ ഡയറക്ടർ  ക്ലോഡ് അൾവാരിസിന്റെ സാന്നിധ്യത്തിൽ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.  നവംബർ10 ന് വേൾഡ് കോൺഗ്രസ്സിൽ കൃഷി മന്ത്രി പങ്കെടുത്ത് സംസാരിക്കുന്നുണ്ട്.
ജൈവകൃഷിയിൽ കേരളത്തിന്റെ നേട്ടങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പവലിയൻ അവിടെ ഉണ്ടായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *