May 4, 2024

കേരള ക്യാമ്പസ് അസംബ്ലി നാളെ സമാപിക്കും.

0
Img 20171111 191307
 കല്‍പറ്റ : രണ്ട് ദിവസമായി പനമരം മൗണ്ട് റാസിയില്‍ നടക്കുന്ന എസ് എസ് എഫ് കാമ്പസ് അസംബ്ലി നാളെ സമാപിക്കും. ആദ്യദിനം       രാവിലെ സമസ്ത   കേന്ദ്ര മുശാവറ അംഗം വെണ്ണിയോട് അബ്ദുര്‍റഹ് മാന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന അല്‍ഫാതിഹ സെഷന് കൂറ്റമ്പാറ അബ്ദുര്‍റഹ് മാന്‍ ദാരിമി നതൃത്വം നല്‍കി. സര്‍ഗാത്മക  വിദ്യാര്‍ഥിത്വം സാധ്യമാണ് എന്ന വിഷയത്തില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് നരിക്കോട്  സംസാരിച്ചു. ബെയിന്‍ പാനല്‍ സെഷനില്‍ സമസ്ത സെക്രട്ടറി  പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ് ലിയാര്‍ നേതൃത്വം നല്‍കി. ഫൈസല്‍ അഹ്‌സനി ഉളിയില്‍,  മുഹമ്മദ് സജീര്‍ ബുഖാരി, ഇ എം ഇ ആരിഫ് ബുഖാരി സംസാരിച്ചു. 
ഇന്ത്യന്‍ ഫാസിസത്തിന്റെ നിഗൂഢ ഭാവങ്ങള്‍ എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ പി എറയ്ക്കല്‍ പ്രഭാഷണം നടത്തി.  ഹര്‍ഷ് മന്തര്‍ എഴുതിയ ഫെയ്റ്റല്‍ ആക്‌സിഡന്റ്‌സ് ഓഫ് ബര്‍ത്ത്, ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ ഇന്ത്യന്‍ മുസ്ലിം ചരിത്ര വായന, മുഹമ്മദ് ഫാറൂഖ് നഈമിയുടെ ഇമാം റാസി പുസ്തക ചര്‍ച്ച എന്നിവ വിവിധ വേദികളില്‍ നടന്നു. രാജീവ് ശങ്കരന്‍, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍,  ദേവര്‍ശ്ശോല അബ്ദുസലാം മുസ്‌ലിയാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ആറ്റം ഓഫ് ഫെയ്ത്ത് സെഷന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കി. സൂഫിലോകം ചര്‍ച്ചയില്‍ ബഗ്ദാദലെ പ്രമുഖ പണ്ഡിതനും മലേഷ്യന്‍ യൂനിവേഴ്‌സിറ്റി അധ്യാപകനുമായ ഡോ. ഹഫീഫുദ്ദീന്‍ ജീലാനി മുഖ്യപ്രഭാഷണം നടത്തി. രാത്രി സാഹിത്യോത്സാവ് പ്രതിഭകള്‍ അവതരിപ്പിച്ച ഇശല്‍ വിരുന്നോടെയാണ് ഒന്നാം ദിവസത്തെ പരിപാടികള്‍ക്ക് സമാപനമായത്. 

  രാവിലെ റവലേഷന്‍ സെഷനോടെയാണ് രണ്ടാം ദിന പരിപാടികള്‍ക്ക് തുടക്കമാവുക. ജമാലുദ്ധീന്‍ അഹ്‌സനി മഞ്ഞപ്പറ്റ, സി.പി ശഫീഖ് ബുഖാരി, ഇബ്രാഹിം സഖാഫി കുമ്മോളി, അബ്ദുല്‍ റശീദ് സഖാഫി കുറ്റ്യാടി, ഇബ്രാഹിം ബാഖവി മേല്‍മുറി, ഫൈസല്‍ അഹ്‌സനി രണ്ടത്താണി എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ബിലീവിയ, ലെഗെന്റ്, പ്രൊപല്‍ഷന്‍ എന്നീ സെഷനുകളിലായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല , എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സാദിഖ്,  കെ അബദ്ുല്‍ കലാം, ടി എ അലി അക്ബര്‍, എന്‍.എം സ്വാദിഖ് സഖാഫി, എന്‍.വി അബ്ദുറസാഖ് സഖാഫി, എം. അബ്ദുല്‍ മജീദ്, മുഹമ്മദലി കിനാലൂര്‍, എം.എസ് ജലീല്‍, ജമാലുദ്ധീന്‍ മാളിക്കുന്ന്, ഒ.എം എ റശീദ്, അബ്ദുല്‍ റഹൂഫ് എഞ്ചിനിയര്‍ എന്നിവര്‍ സംസാരിക്കും. 

വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സംഗമത്തിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. 14 ജില്ലകളിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് കാമ്പസ് അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *