June 16, 2025

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.കര്‍മ്മ 2017 ടെക്‌നിക്കല്‍ ഫെസ്റ്റ് ദ്വാരകയില്‍

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി;ദ്വാരക ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ ഇന്നും നാളെയുമായി നടക്കുന്ന കര്‍മ്മ 2017 എഡ്യുടെക് ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.രണ്ട് ദിവസങ്ങളിലായി 25,000 ത്തോളം കുട്ടികളുടെ പങ്കാളിത്തമാണ് ജില്ലയിലാദ്യമായി സംഘടിപ്പിക്കുന്ന മേളയില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.സാധാരണയായി സ്‌കൂള്‍ തലത്തില്‍ മാത്രം നടത്തിവരാറുള്ള ടെക്‌നിക്കല്‍ ഫെസ്റ്റാണ് ഈ തവണ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായി വിധത്തില്‍ സംഘടിപ്പിക്കുന്നത്.ഫെസ്റ്റിലെ വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക. വിനോദ പ്രദര്‍ശനത്തില്‍ പോസ്റ്റല്‍, ബി എസ് എന്‍ എല്‍, ഫോറസ്റ്റ്,എക്‌സൈസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ,ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ ഗവ വകുപ്പുകള്‍ പങ്കെടുക്കും. അനര്‍ട്ട്, മുള വികസന കോര്‍പറേഷന്‍, സി ഡി എസ് തുടങ്ങിയ ഏജന്‍സികളും ഒപ്പം വൈത്തിരി വെറ്റിനറി മെഡിക്കല്‍കോളേജ്, മാനന്തവാടി ഗവ കോളേജ്, ബി എഡ് സെന്റര്‍, തുടങ്ങി വിവിധ കോളേജുകളും മേളയില്‍ സ്റ്റാളുകളൊരുക്കും.സ്‌കൂള്‍, കോളേജ് തലത്തില്‍ വിവിധ പ്രൊജക്റ്റ് മത്സരവും ഇതോടനുബന്ധിച്ച് നടക്കും.പ്രദര്‍ശനത്തിന്റെ  ഉദ്ഘാടനം 24 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വ്വഹിക്കുംവൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനവും തുടര്‍ന്ന്  ജെ ഐ എഫ് ഡി വിദ്യാര്‍ഥികളുടെ ഫാഷന്‍ ഷോ, ഫോക് ലോര്‍ അവാര്‍ഡ് ജേതാവ്  മാത്യൂസിന്റെ നാടന്‍പാട്ട്, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.ഫെസ്റ്റിലെ പ്രദര്‍ശനങ്ങള്‍ സൗജന്യമായി കാണാനായി മുഴുവന്‍ നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യ മൊരുക്കിയിട്ടുണ്ട്.നാട്ടുകാരുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും വിപുലമായ കമ്മറ്റിയാണ് പരിപാടികള്‍ സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *