May 14, 2024

ഓഖി ദുരന്തം-ബാധ്യത ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്;എന്‍.രവികുമാര്‍

0
03 5
കല്‍പ്പറ്റ:ഓഖി കൊടുങ്കാറ്റ് മുറിയിപ്പ് വക വെയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതുകാരണം പാവപ്പെട്ട അനേകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സ്റ്റേറ്റ് എംബ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ)ചെയര്‍മാന്‍ എന്‍.രവികുമാര്‍ ആരോപിച്ചു.ദുരന്തം നടന്നതിനുശേഷവും സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രതിഷേധാര്‍ഹമായിരുന്നു.ഈ തെറ്റുകള്‍ പരിഹരിക്കുന്നതിനുപകരം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന്‍ നിര്‍ബന്ധിത പിരിവ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റ പീഡനത്തില്‍ നിന്ന്‍ സംരക്ഷണം ലഭിക്കുന്നതിന് കോടതിയെ വരെ ആശ്രയിക്കേണ്ടിവന്ന ജീവനക്കാര്‍ മാന്യമായ രീതിയില്‍ ദുരന്തനിധിയിലേക്ക് തുക നല്‍കാന്‍ തയ്യാറാണെന്നും ഇതുകണക്കിലെടുക്കാതെ ജീവനക്കാരെ ദ്രോഹിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സെറ്റോ ജില്ലാപ്രവര്‍ത്തനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സെറ്റോ ജില്ലാ ചെയര്‍മാന്‍ ഉമാശങ്കര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി.ഹരിഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.കെ.പി.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അജിത്കുമാര്‍,എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് സി.പ്രേമവല്ലി,ജില്ലാ കവീനര്‍ ഷാജി ജോ,കെ.ശശികുമാര്‍,ഇ.വി.അബ്രഹാം,സലാം കല്‍പ്പറ്റ,സി.വി.വിജേഷ് എന്നിവര്‍ സംസാരിച്ചു.സെറ്റോ പുതിയ ഭാരവാഹികളായി വി.സി.സത്യന്‍(ചെയര്‍മാന്‍),പി.എസ്.ഗിരീഷ് കുമാര്‍(കണ്‍വീനര്‍),ഇ.വി.അബ്രഹാം,എം.വി.രാജന്‍(വൈസ് ചെയര്‍മാന്‍മാര്‍),സലാം കല്‍പ്പറ്റ,സി.വി.വിജേഷ്,രമേശ് മാണിക്യന്‍,മോബിഷ് പി.തോമസ്(ജോ.കണ്‍വീനര്‍),കെ.ശശികുമാര്‍(ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *