April 30, 2024

വിഭാഗീയത ഫലിച്ചില്ല: മാനന്തവാടിയിൽ കെ. ഉസ്മാൻ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു

0
Img 20171228 200355
മാനന്തവാടി :ഏറെ വിവാദങ്ങൾ നിലനിന്നിരുന്ന
വ്യാപാരി വ്യവസായി ഏകേപനസമിതിമാനന്തവാടിയുണിറ്റ് ജനറൽ ബോഡി യോഗവും പ്രസിഡണ്ട് തെരഞ്ഞെടുപ്പും നടത്തി
സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീന്റെ സാന്നിദ്ധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ്
കയ്യാങ്കളിക്കും വാക്കേറ്റങ്ങൾക്കും വേദിയാവുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
പോലീസിന്റ സംയോജിതമായ ഇടപെടൽ മൂലംഅനിഷ്ടകരമായ സംഭവങ്ങൾ ഒഴിവായി വാശിയേറിയതെരഞ്ഞെടുപ്പിൽ 277 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ ഉസ്മാൻ വിജയിച്ചു. 1023 വോട്ടിൽ 865 പോൾ ചെയ്തു .കെഉസ്മാന് 567 വോട്ടും മുഹമ്മദ് ആസിഫിന് 290 വോട്ടും ലഭിച്ചു എട്ട് വോട്ട് അസാധുവായി.
രാവിലെ യോഗം തുടങ്ങിയത് തന്നെ
വാക്കേറ്റത്തോടെയാണ്.
കെ ഉസ്മാന്റ അദ്ധ്യക്ഷപ്രസംഗത്തിന് ശേഷം എതിർ സ്ഥാനാത്ഥി മുഹമ്മദ് ആസിഫിന് പ്രസംഗിക്കാൻ അവസരം നൽകാത്തതിനെ തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടയാക്കിയത്.
തെരഞ്ഞെടുപ്പ്
വ്യാപാരികൾ തമ്മിൽ പരസ്പരം വെല്ലുവിളിയുടെയും ആരോപണപ്രത്യാരോപണത്തിന്റെയും വേദിയായി മാറുകയും
നിരവധി തവണ വാക്കേറ്റത്തിനും ഇടയാക്കി.
അതിനിടെ മുൻപ് മർ
ച്ചന്റ്സ് അസോസിയേഷൻ മെമ്പർഷിപ്പ് ഉണ്ടാകുകയും പിന്നീട് വോട്ടോഴ്സ് ലിസ്റ്റിൽ നിന്നും തള്ളപ്പെടുകയും ചെയ്തവർ ടൗൺ ഹാൾ റോഡിൽ നിന്നും നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു.
സംസ്ഥാന പ്രസിഡണ്ടിന് പുറമെ സംസ്ഥാന ജില്ലാ നേതാക്കളായ അഹമ്മദ് ഷരീഫ് ബാബു കോട്ടയിൽ സേതുമാധവൻ അലങ്കാർ ദാസ്ക്കരൻ കെ .കെ വാസുദേവൻ, ഒ.വി വർഗ്ഗീസ്, ഇ. ഹൈദ്രു, കെ. ടി ഇസ്മായിൽ ,നൗഷാദ് കാക്കവയൽ ,വിജയൻ കുടിലിൽ ,കുഞ്ഞിരായിൻ ഹാജി ,കമ്പ അബ്ദുള്ള ഹാജി, കെ .കെ അമ്മദ് ഹാജി ,സി .വി വർഗ്ഗീസ്, അഷറഫ് കൊട്ടാരം, കുഞ്ഞിമോൻ കാഞ്ചന ,സഹദ് പനമരം, അഷറഫ് വേങ്ങ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് .ബത്തേരി
 സി.ഐ എം ഡി. സുനിൽ എസ് .ഐ.മാരായ കെ.ബി മഹേഷ്, ബിജു ആന്റണി, അനിൽ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘമാണ് തെരഞ്ഞെടുപ്പ് നടന്ന കമ്മ്യൂണിറ്റി ഹാളിലും പരിസരത്ത് ഉണ്ടായിരുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *