April 30, 2024

മാനന്തവാടിയിൽ കെ. ഉസ്മാന് രണ്ട് പതിറ്റാണ്ടിന്റെ ആധിപത്യം : വിജയത്തിന് മുമ്പിൽ ശത്രുക്കളും തല കുനിച്ചു.

0
Img 20171228 200355 1
ആരായിരിക്കണം നേതാവ്, എങ്ങനെയായിരിക്കണം ഒരു സംഘടനയെ നയിക്കേണ്ടത് എന്നിങ്ങനെ നേതൃത്വഗുണത്തെ ക്കുറിച്ച് കേരള മങ്ങോളമിങ്ങോളം ക്ലാസ്സെടുക്കുന്നവർ പലപ്പോഴും  ഉദാഹരണമായി ചൂണ്ടി കാണിച്ചിട്ടുള്ള വ്യക്തിത്വമാണ് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഉസ്മാൻ. മതം, രാഷ്ട്രീയം തുടങ്ങി പലതിനും അധീതമായി മാനന്തവാടിയിലെ തെരുവ് കച്ചവടക്കാരിൽ നിന്ന് ഉയർന്ന് വന്ന് രണ്ട് പതിറ്റാണ്ടുകാലം മാനന്തവാടിയിൽ ആധിപത്യം നിലനിർത്താൻ ഉസ്മാന് കഴിഞ്ഞതിന് പിന്നിൽ വലിയ കൂട്ടായ്മയുണ്ട്. സദാ സമയവും വ്യാപാരികളോടും അവരുടെ പ്രശ്നങ്ങളോടും ഒപ്പം കെ.ഉസ്മാൻ ഉള്ളതുപോലെ അരയും തലയും മുറുക്കി ഉസ്മാനോടൊപ്പമുള്ള എക്സിക്യുട്ടീവ് അംഗങ്ങളാണ് ആ കൂട്ടായ്മക്ക് പിന്നിൽ. ഇതാണ് എതിരാളികൾ പോലും തല കുനിച്ച് പോകുന്ന നേതൃഗുണം.

.തുടര്‍ച്ചയായി 19ാം തവണയാണ് ഉസ്മാന്‍ മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.കഴിഞ്ഞ രണ്ട് തവണയുംശക്തമായ മത്സരത്തിലൂടെയാണ് ഉസ്മാന്‍ പ്രസിഡന്റാവുന്നത്.സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇന്ന്  നടന്ന തിരഞ്ഞെടുപ്പില്‍ 1023 വോട്ടര്‍മാരില്‍ 865 വോട്ടുകളാണ് പോള്‍ ചെയ്തത്. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പില്‍ കെ. ഉസ്മാനു 567 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കെ. മുഹമ്മദ് ആസിഫിനു 290 വോട്ടും ലഭിച്ചു. എട്ടു വോട്ട് അസാധുവായി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉസ്മാനും ആസിഫും തമ്മില്‍ തന്നെയായിരുന്നു മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉസ്മാനു 36 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 277 ആയി ഉയര്‍ന്നു.രാവിലെ തുടങ്ങിയ യോഗനടപടികള്‍ രാത്രി ഏഴുമണിയോടയാണ് അവസാനിച്ചത്.തിരഞ്ഞെടുപ്പിന് മുമ്പ് യോഗത്തിന്റെ അവസാനത്തില്‍ ഉസ്മാന്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിന് മറുപടി പറയാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടു ആസിഫും സംഘവും സ്റ്റേജിലേക്ക് ഇരച്ചു കയറിയത് കുറച്ചു നേരം യോഗനടപടികള്‍ തടസ്സപ്പെടുത്തി.ടി നസ്‌റുദ്ദീന്‍ ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്.
കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഹമ്മദ് ഷരീഫ് വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.നാല്‍പ്പത്തി അഞ്ച് അംഗ  എക്‌സിക്യൂട്ടീവിന് പുറമെ സംസ്ഥാന പ്രസിഡണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം ആറ് പേരെ കൂടി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി ജനറല്‍ സിക്രട്ടറിയായി നിലവിലുള്ള പി.വി മഹേഷിനേയും ട്രഷററായി എന്‍ .ബി.ഷിബിയേയും തെരഞ്ഞെടുത്തു.വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന് പുറമെ ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ തുടങ്ങിയ വ്യാപാരി നേതാക്കളുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുല്‍ത്താന്‍ ബത്തേരി സി.ഐ സി.ഐ. എം.ഡി. സുനില്‍, മാനന്തവാടി എസ്.ഐ. കെ.വി മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തെ തിരഞ്ഞെടുപ്പ് നടന്ന മാനന്തവാടി ടൗണ്‍ഹാള്‍ പരിസരത്ത് വിന്യസിച്ചിരുന്നു.സംസ്ഥാനത്ത് തന്നെ മറ്റെല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടും മാനന്തവാടിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ കോടതിയില്‍ വരെ എത്തി ശ്രദ്ധേയമാവുകയായിരുന്നു.ടൗണില്‍ മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കമ്മറ്റികള്‍ സംഘടനക്കുണ്ടാക്കിയ ആസ്തിയും പുരോഗതിയുമാണ് ഉസ്മാനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനിടയാക്കിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *