April 30, 2024

സി.പി.എമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ആര്‍.എസ്.എസ് ശ്രമം- കോടിയേരി

0
10
സമ്മേളനം സമാപിച്ചു.
കല്‍പറ്റ- സി.പി.എമ്മിനെ ഭയപ്പെടുത്തി കീഴ്പ്പടുത്താനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിനു സമാപനംകുറിച്ച് പുതിയസ്റ്റാന്‍ഡ് പരിസരത്തു ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
ആര്‍.എസ്.എസ് ശ്രമം സി.പി.എമ്മിനു മുന്നില്‍ വിലപ്പോകില്ല. ഭയപ്പെടുത്താന്‍ വേണ്ടിയാണ് പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ മാംസവും രക്തവുമുള്ളിടത്തോളം പോരാടുമെന്ന്  ആര്‍.എസ്.എസ് മനസിലാക്കണം. സി.പി.എം സമാധാനമാണ് ആഗ്രഹിക്കുന്നത്. കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ പങ്കെടുത്തതിന്റെ പിറ്റേന്നു രാവിലെ  വീണ്ടും ആക്രമണം നടത്തിയത് എന്തിനാണെന്ന്  ആര്‍.എസ്.എസ് വ്യക്തമാക്കണം. സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നതിന്റെ ഫലമായാണ് ആര്‍.എസ്.എസിന്റെ കലാപ നീക്കങ്ങള്‍ തടയാന്‍ സാധിക്കുന്നത്. ജനങ്ങളെ അണിനിരത്തി അക്രമകാരികളെ ഒറ്റപ്പെടുത്തും. സൈ്വരജീവിതം ആഗ്രഹിക്കുന്ന ജനങ്ങളൊന്നാകെ ഈ പോരാട്ടത്തില്‍ അണിനിരക്കണം. ആര്‍.എസ്.എസ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ തയാറുണ്ടോ എന്ന് കോണ്‍ഗ്രസ്  വ്യക്തമാക്കണം.
 എല്‍.ഡി.എഫ് സര്‍ക്കാരിനെ തകര്‍ക്കണമെന്നാണ് കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. ജി.എസ്.ടിക്കെതിരെ കേരളത്തില്‍ മാത്രം സമരം ചെയ്തത് ഉള്‍പ്പെടെ കാര്യങ്ങള്‍  ഇതാണ് സൂചിപ്പിക്കുന്നത്. ജി.എസ്.ടിയും നോട്ട് അസാധുവാക്കലുംമൂലം മുഴുവന്‍ വ്യാപാരവും നിലച്ചതോടെ പ്രഖ്യാപിച്ച പല പദ്ധതികളും ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. എന്നാല്‍, മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുകയാണ്. പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുന്നതാണ് സര്‍ക്കാര്‍ നയം. ആദിവാസികള്‍ കൂടുതലുള്ള ജില്ലയില്‍ ടി.ടി.സി യോഗ്യതയുള്ള 241പേര്‍ക്ക് അധ്യാപക നിയമനം നല്‍കി. കേരളത്തില്‍ ആദ്യമായി  പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒരാളെ പി.എസ്.സി അംഗമാക്കി. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അബ്രഹ്മണരെ ശാന്തിമാരായ നിശ്ചയിച്ച് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു. എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തില്‍ പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചില സാമുദായിക സംഘടനകള്‍ അപ്പീല്‍ നല്‍കിയതോടെ ഡിവിഷന്‍ ബെഞ്ച് ആ ഉത്തരവ് റദ്ദാക്കി. സംവരണം വേണമെന്നാവശ്യപ്പെടുന്ന സംഘടനകളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത് കൂടിയായിരുന്നു ഈ സംഭവം. ഈ വിധിക്കെതിരെ ഉപരി കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കോടിയേരി പറഞ്ഞു.
മൂന്നു ദിവസമായി നടന്ന സമ്മേളത്തനു സമാപനംകുറിച്ച് കല്‍പറ്റയില്‍ റെഡ് വോളണ്ടിയര്‍ മാര്‍ച്ചും ആയിരങ്ങള്‍ അണിനിരന്ന റാലിയും നടന്നു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *