May 6, 2024

ചുരം റോഡിന്റെ ശോച്യാവസ്ഥ സര്‍ക്കാര്‍ അനാസ്ഥയുടെ ഉദാഹരണം; ഉമ്മന്‍ ചാണ്ടി

0
09 2
കല്‍പ്പറ്റ: ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു ജില്ലയോട് ഒരു സര്‍ക്കാര്‍ കാണിക്കു അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണമാണ് വയനാട് ചുരം റോഡിന്റെ ശോചനീയാവസ്ഥയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ സഞ്ചരിക്കാനുള്ള സ്വാതന്ത്രമാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമൊവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലക്കിടിയില്‍ സംഘടിപ്പിച്ച യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ചുരം റോഡിന്റെ ഇന്നത്തെ അവസ്ഥ അതിദയനീയമാണ്. 2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആറ് മാസത്തിനുള്ളില്‍ ചുരം റോഡിന്റെ പ്രവൃത്തി തുടങ്ങുകയും രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇത് താറുമാറായി കിടക്കുകയാണ്. എല്ലാത്തരത്തിലും വയനാട് നേരിടുന്നത് കടുത്ത അവഗണനയാണ്. ആരോഗ്യമേഖലയില്‍ പിന്നോക്കം നിന്നിരുന്ന വയനാടിനായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളജും, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രവും ഇന്ന്‍ നിശ്ചലമായി കിടക്കുകയാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വയനാടിനായി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു. രാത്രിയാത്രാ നിരോധനം മറികടക്കാന്‍ നാല് വട്ടം ബാംഗ്ലൂരിലെത്തി മൂന്ന്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പാതയായിരുന്നു യു ഡി എഫ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത്. മറ്റൊരു പദ്ധതിക്ക് ആരും എതിരല്ല. എന്നാല്‍ നടക്കുമായിരുന്ന, കേരളത്തിന് സാമ്പത്തികമായി ഏറെ ഗുണം ചെയ്യുമായിരുന്ന ഒരു പദ്ധതി അട്ടിമറിച്ചത് അംഗീകരിക്കാനാവില്ല. പ്രതിഷേധകൂട്ടായ്മയില്‍ ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കവീനര്‍ പി.പി.എ കരീം സ്വാഗതം പറഞ്ഞു. ഐ.സി ബാലകൃഷ്ണന്‍.എം.എല്‍.എ, കെ.കെ അഹമ്മദ് ഹാജി, കെ.കെ ഹംസ, ടി. ഭൂപേഷ്, അഡ്വ.ജവഹര്‍, കെ.എല്‍ പൗലോസ്, റോസക്കുട്ടി ടീച്ചര്‍, പി.കെ അബൂബക്കര്‍, സി. മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, സലിം മേമന, കെ. ഹാരിസ്, പി.വി കുഞ്ഞിമുഹമ്മദ്, എന്‍.കെ വര്‍ഗീസ്, ടി. ഉഷാകുമാരി, പി.പി ആലി, ഗോകുല്‍ദാസ് കോട്ടയില്‍, പി.കെ അനില്‍കുമാര്‍, സി. മമ്മി എന്നിവര്‍  സംസാരിച്ചു. കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *