May 5, 2024

സിബി.എസ്.സി/ഐ.സി.എസ്.സി/നവേദയ വിദ്യാലയങ്ങളുടെ ജില്ലാതല അത്‌ലറ്റിക്‌സ് മത്സരം; ജനുവരി 12-ന് മുട്ടില്‍ കോളേജില്‍ വെച്ച് നടക്കും

0
Img 20180108 124600
കല്‍പ്പറ്റ:സിബി.എസ്.സി/ഐ.സി.എസ്.സി/നവേദയ വിദ്യാലയങ്ങളുടെ ജില്ലാതല അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ജനുവരി 12-ന് മുട്ടില്‍ കോളേജില്‍ നടക്കും. 
കേരളത്തില്‍ കേന്ദ്രീയ സിലബസ്സില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.സി, ഐ.സി.എസ്.സി., നവോദയ, കേന്ദ്രീയ വിദ്യാലങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും കായികമേള സംഘടിപ്പിക്കുവാന്‍ കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗസില്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തചന്റ ദേശീയതലത്തില്‍ പങ്കെടുത്ത് വിജയിച്ചാലും സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിന് മേല്‍ വിദ്യാലയങ്ങളിലെ കായികതാരങ്ങള്‍ക്ക് കേരളത്തില്‍ പരിഗണിക്കപ്പെടാത്ത സാഹചര്യമാണ് ഉള്ളത്. ഈ വര്‍ഷം അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ മാത്രം നടത്തുവാനും അടുത്ത വര്‍ഷം മുതല്‍ കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗസില്‍ നിശ്ചയിക്കുന്ന മറ്റ് കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മത്സരങ്ങള്‍ സംഘടിപ്പിക്കുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ജനുവരി 12-ന് മുട്ടില്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടത്തപ്പെടുന്നു. 1-02-2004 നും 31-01-2006 നും ഇടയില്‍ ജനിച്ച 14 വയസ്സിനു താഴെ പ്രായമുള്ളവരുടെ വിഭാഗത്തിലും, 1-2-2001 നും 31-01-2003 നും ഇടയില്‍ ജനിച്ച 17 വയസ്സിനു താഴെ പ്രായമുള്ളവരുടെ വിഭാഗത്തിലുമായി ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായിട്ടായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക. 14 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്കായി 100, 200, 400, 800, ലോങ്ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, 4ഃ100 റിലെ മത്സരങ്ങളും, 17 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്കായി 100, 200, 400, 800, 1500, 3000, ലോങ്ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, 4 ഃ 100 റിലെ, 4 ഃ 400 മീറ്റര്‍ റിലെ എന്നീ ഇനങ്ങളിലുമായാണ് മത്സരങ്ങള്‍ നടത്തപ്പെടുക. ജില്ലാതല മത്സരങ്ങളുടെ നടത്തിപ്പിനായി ബഹു: ജില്ലാകളക്ടര്‍ ശ്രീ. എസ്. സുഹാസ്, ഐ.എ.എസ് ചെയര്‍മാനും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു കണ്‍വീനറും, ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷന്‍ സെക്രട്ടറി കെ.വി. ജേസഫ് കോഡിനേറ്ററുമായി ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ജനുവരി 30, 31 തീയ്യതികളിലായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടുന്ന സംസ്ഥനതല മത്സരത്തില്‍ പങ്കെടുക്കുവാനുള്ള വയനാട് ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തിരുഞ്ഞെടുക്കുതാണെന്ന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സീസര്‍ ജോസ്, ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷന്‍ സെക്രട്ടറി കെ.വി. ജോസഫ്, നവേദയ വിദ്യാലയ പ്രതിനിധി പി.യു. ശോഭന, സി.ബി.എസ്.സി. പ്രതിനിധി സിസ്റ്റര്‍ മേരിജ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ എ.ഡി. ജോ, വിജയ് ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *