May 5, 2024

അമ്മയുടെ തൊഴിലുറപ്പിന്റെ കൂലി കൊണ്ട് നൃത്തം പഠിച്ച് നിവേദ് വിജയം കൊയ്തു: തുടർപഠനം അനിശ്ചിതത്വത്തിൽ

0
Img 20180109 Wa0118

പുൽപ്പള്ളി:

സാമ്പത്തീകമായി മുന്നിലല്ലെങ്കിലും പുൽപ്പള്ളി ,മണൽവയൽ സ്വദേശികളായ കൊമ്പനാൽ ഷാജിയും ഷൈനിയും മകന്റെ ആത്മസാഫല്യത്തിനു് എതിർ നിന്നില്ല. ഷൈനി തൊഴിലുറപ്പിൽ പണിയെടുത്തും ഷാജി ട്രാക്ടർ ഓടിച്ചും സ്വരുകൂട്ടിയ പണം കൊണ്ട് 9 വർഷത്തോളം മകനെ നൃത്ത പഠനത്തിനയച്ചു.സബ്ബ് ജില്ല മുതൽ സംസ്ഥാനം വരെ ജയിച്ച് കയറിയ നിവേദ് എ. ഗ്രേഡിനും അർഹനായി. നൃത്ത ഗുരുവായ കലാമണ്ഡലം റസ്സി ഷാജി ദാസിന്റെ ശിക്ഷണവും അനുകമ്പയും അനുഗ്രഹവും ആണ് ഞങ്ങളുടെ മകന്റെ നൃത്ത ലോകത്തെ വളർച്ചക്ക് നിദാനമെന്ന് അമ്മ ഷൈനി പറഞ്ഞു.
പുൽപ്പള്ളി ചിലങ്ക നാട്യകലാക്ഷേത്രത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അകമഴിഞ്ഞ പ്രോത്സാഹനമാണ് നിവേദിന് നൽകിയത്.
നൃത്താഭ്യാസം വലിയ സാമ്പത്തീക പ്രയാസമാകുന്ന ഇക്കാലത്ത് പാവപ്പെട്ടവരിൽ കഴിവുള്ളവർ മുന്നോട്ട് വരാത്തതും സാമ്പത്തീക ബാധ്യത ഓർത്താണ്. നിവേദിന്റെ തുടർന്നുള്ള പ0നത്തിന് ഞങ്ങൾ ആവുന്നത് ചെയ്യുന്നുണ്ടെങ്കിലും കരുണയുള്ളവരുടെ കൈത്താങ്ങ് ഉണ്ടെങ്കിലേ നിവേദിന്റെ നൃത്ത സമസ്യ പൂർണ്ണമാക്കാനാകു എന്ന് അദ്ധ്യാപിക കലാമണ്ഡലം റസ്സി ഷാജി ദാസ് പറഞ്ഞു.
നിവേദിന്റെ സഹോദരൻ നന്ദുവും ബിരുദ വിദ്യാർത്ഥിയാണ്. രണ്ട് മക്കളുടേയും വിദ്യഭ്യാസം പൂർത്തീകരിക്കാൻ പാടുപെടുന്ന ഈ കുടുംബം നിവേദിന്റെ നൃത്ത പഠനം പൂർത്തീകരിക്കാൻ ഉള്ള പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. ഒമ്പതാം തരം വിദ്യാർത്ഥിയായ നിവേദ്. നൃത്തം എന്നും കൂടെയുണ്ടാകണം എന്നാണാശിക്കുന്നതെന്ന് നിവേദ്    പറഞ്ഞു. അനുകമ്പയുള്ളവർ പിന്തുണച്ചാൽ നിവേദ് നൃത്ത ലോകത്ത് ഒരു വിസ്മയമാകും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *