May 5, 2024

യുവജന വാരാഘോഷം സമാപിച്ചു:: യുവജനങ്ങൾ മൗനികകളായിരുന്നാൽ രാജ്യം അതിവേഗം ശിഥിലമാകുമെന്ന് ടി.കെ. ഹാരീസ്

0
Img 0258
കൽപ്പറ്റ: യുവജനങ്ങൾ മൗനികകളായിരുന്നാൽ രാജ്യം അതിവേഗം ശിഥിലമാകുമെന്നും സാമൂഹ്യ അപചയത്തിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിതെന്നും എഴുത്തുകാരൻ ടി.കെ. ഹാരീസ് പറഞ്ഞു. നെഹ്റു യുവക് കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചയായി നടന്നു വന്ന യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനം കൽപ്പറ്റ എൻ. എം. എസ്. എം. ഗവ: കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ' .

   മുമ്പെങ്ങുമില്ലാത്ത വിധം സാമൂഹ്യ തിന്മകൾ അരങ്ങുവാഴുന്ന കാലമാണിത്. സാമൂഹ്യ മാധ്യമങ്ങളിൽ മയങ്ങി പോകാതെ ഇതിനെതിരെ പ്രതികരിക്കാൻ യുവജനങ്ങൾ തയ്യാറാവണം. വായനയുടെ ലോകം ഇനിയും അവസാനിക്കാതിരിക്കാൻ എഴുത്തും വായനയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി കണ്ട് പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
      സ്വാമി വിവേകാനന്ദന്റെ ആശയങ്ങളും ആദർശങ്ങും പ്രചരിപ്പിക്കാൻ  ഡിജിറ്റൽ സംവിധാനങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും  ഉപയോഗപ്പെടുത്തണമെന്ന്  മുഖ്യ പ്രഭാഷണം നടത്തിയ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രയോജനം യുവജനങ്ങൾക്കാണന്നും അദ്ദേഹം പറഞ്ഞു. 
   സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ 125- വാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 12- മുതൽ രാജ്യമെങ്ങും കായിക – യുവജനകാര്യ മന്ത്രാലയത്തിന്റെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ യുവജന വാരാഘോഷം സംഘടിപ്പിച്ചത്. 
      കൽപ്പറ്റ ഗവ: കോളേജ് എൻ. എസ്.എസ്. യൂണിറ്റിന്റെയും  റിപ്പൺ സമന്വയം ലൈബ്രറിയുടെയും സഹകരണ ത്തോടെയായിരുന്നു സമാപന ചടങ്ങുകൾ നടത്തിയത്. 
     ചടങ്ങിൽ എൻ.എസ്.എസ്.  പ്രോഗ്രാം ഓഫീസർ സജി ആർ.. കുറുപ്പ് അധ്യക്ഷത വഹിച്ചു. വളണ്ടിയർ സെക്രട്ടറി ലക്ഷ്മി വിനോദ് ,  ലീഡർ ഷംന, സമന്വയം സെക്രട്ടറി അഷ്റഫ് അലി, ലൈബ്രേറിയൻ ഖദീജ, എൻ.വൈ.കെ. കോഡിനേറ്റർ ഫവാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഡിജിറ്റൽ ഇന്ത്യയും യുവജനങ്ങളും എന്ന വിഷയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു ക്ലാസ്സെടുത്തു. ശില്പശാലയിൽ മികച്ച പ്രവർത്തകയായി ബി.എ. ഇക്കണോമിക്സ്  രണ്ടാം വർഷ വിദ്യാർത്ഥിനി ജാൻസി ബാബുവിനെ തിരഞ്ഞെടുത്തു. ടി.കെ. ഹാരീസിന്റെ ആൺ മഴയോർമ്മകൾ എന്ന പുസ്തകം സി.വി.ഷിബു സമ്മാനിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *