April 29, 2024

ഹയർസെക്കൻഡറി തലത്തിൽ ഉപഭാഷാ പഠനസൗകര്യം വർധിപ്പിക്കണം- കെ.യു.ടി.എ

0
Img 20180126 Wa0098
മാനന്തവാടി: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഹയർസെക്കൻഡറി തലത്തിൽ ഉപഭാഷാ പഠന സൗകര്യം വർധിപ്പിക്കണമെന്ന് കെ.യു.ടി.എ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.  അപ്പർ  പ്രൈമറിതലം മുതൽ ഉപഭാഷാ പഠനസൗകര്യം ആരംഭിക്കുന്നുണ്ടെങ്കിലും ഹയർസെക്കൻഡറി തലത്തിൽ രു വിദ്യാലയത്തിൽ രണ്ട് ഉപഭാഷകളേ അനുവദിക്കൂ എന്ന ഉത്തരവുള്ളതിനാൽ പല ജില്ലകളിലും ഹയർസെക്കൻഡറിതലത്തിൽ ഉപഭാഷാ പഠനസൗകര്യം നിലവിലില്ല. പത്താം തരം വരെ ഉറുദു ഒന്നാം ഭാഷയായി പഠിച്ച വിദ്യാർഥികളുടെ പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരു ഹയർസെക്കൻഡറി തലത്തിൽ നാലു ഉപഭാഷകളെങ്കിലും പഠിക്കാനുള്ള  സൗകര്യമൊരുക്കി ഭാഷാ പഠന സൗകര്യം വർധിപ്പിക്കണമെന്നും ലോവർ പ്രൈമറിതലത്തിൽ ഉറുദു പഠനം ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
ഭാരവാഹികൾ: എം. ഹുസൈൻ (പ്രസി.) നജീബ് മണ്ണാർ, എൻ. ബഷീർ, ഒ. അബ്ദുൾ സലാം, കെ.എസ്. അബ്ബാസ്, ഹംസ കടമ്പോട്, ടി. അസീസ്, കെ.കെ. അബ്ദുൾ ബഷീർ (വൈസ് പ്രസി.) വി.വി.എം. ബഷീർ (ജന സെക്ര.) സി.എം. ലത്തീഫ്, പി.എ. ജാബിർ, ടി. അബ്ദുൾ ഖാദർ, സലാം മലയമ്മ, ഷജോ ഉൽമുൽക്ക്, എൻ. സന്തോഷ്, സി. ഹനീഫ (സെക്ര.) കെ.പി. ഷംസുദ്ദീൻ (ട്രഷ.)


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *