May 4, 2024

തൊഴില്‍ സംരഭം നടത്തുന്നതിന് ഫണ്ട് നല്‍കുന്നതില്‍ എസ്ബിഐ ബാങ്കുകള്‍ നിഷേധാത്മക നിലപാടെടുക്കുന്നു;കേരള പ്രവാസി സംഘം

0
കല്‍പ്പറ്റ: നോര്‍ക്ക നടപ്പാക്കുന്ന എന്‍ഡിപ്രേം (നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ്) പദ്ധതിയില്‍ തൊഴില്‍ സംരഭം നടത്തുന്നതിന് ഫണ്ട് നല്‍കുന്നതില്‍ എസ്ബിഐ ബാങ്കുകള്‍ നിഷേധാത്മക നിലപാടെടുക്കുകയാണെന്ന് കേരള പ്രവാസി സംഘം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിനെതിരെ എസ്ബിഐ കല്‍പ്പറ്റ ഓഫീസിനേക്ക് ഫെബ്രുവരി ഒന്നിന് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും കേരള പ്രവാസി സംഘം പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നതും പ്രവാസികളാണ്. ഗള്‍ഫ് നാടുകള്‍ സ്വദേശീ വല്‍ക്കരണത്തിന്റെ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇക്കാരണത്താല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥ വന്നിരിക്കുകയാണ്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കാന്‍ കേരള പ്രവാസി സംഘം നിവേധനങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും കേന്ദ്ര, കേരള സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 15ശതമാനം സബ്‌സിഡിയോടുകൂടി 20ലക്ഷം രൂപവരെ വായ്പ നല്‍കി സംരഭംങ്ങള്‍ തുടങ്ങുന്നതിന് എസ്ബിഐ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുമായി കേരള സര്‍ക്കാരും നോര്‍ക്കറൂട്‌സും ധാരണാപത്രം ഒപ്പുവച്ചതാണ്. എന്നാല്‍ നോര്‍ക്കറൂട്‌സ് നല്‍കുന്ന ശിപാര്‍ശയുമായി എസ്ബിഐ യില്‍ എത്തുന്ന ഗുണഫോക്താക്കളോട് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ന്യായമായ അവകാശങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്ബിഐ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ.ടി. അലി, സെക്രട്ടറി കെ.കെ. നാണു, മുഹമ്മദ് പഞ്ചാര, റഷീദ് കൂരിയാടന്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *