May 4, 2024

പ്രാഥമിക ആരോഗ്യകേന്ദ്രം കെട്ടിടത്തിന് തറക്കല്ലിട്ടു

0
Shaharban

വടുവഞ്ചാല്‍: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം കെട്ടിടത്തിന് തറക്കല്ലിട്ടു. ദേശീയ ആരോഗ്യമിഷനില്‍ നിന്നും ലഭിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള കെട്ടിടമാണ് മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയലില്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ മേപ്പാടി, അമ്പലവയല്‍, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആസ്പത്രികളെ ആശ്രയിച്ച് വരുന്ന ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍, കര്‍ഷകര്‍ ഉള്‍പ്പെടെ കാല്‍ലക്ഷത്തിലധികം ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുന്ന വിധത്തില്‍ ബഹുനില സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. കൂടാതെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, മെഡിക്കല്‍ വേസ്റ്റ് സംസ്‌കരണ ശാല, ശുദ്ധജല ലഭ്യത, ഗ്രീന്‍പ്രോട്ടോകോള്‍ പാലനം എന്നിവ ഉറപ്പുവരുക്കിയാണ് പ്രാഥമിക ആരോഗ്യകേന്ദ്രം കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കുക. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി പ്രാഥമിക ആരോഗ്യകേന്ദ്രം കെട്ടിടത്തിന് തറക്കല്ലിട്ടു. വൈസ് പ്രസിഡന്റ് പി. ഹരിഹരന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. യമുന, മെമ്പര്‍മാരായ കാപ്പന്‍ ഹംസ, പി.സി ഹരിദാസന്‍, എ.കെ റഫീഖ്, സതിദേവി, റസിയ ഹംസ, ഷൈബാന്‍, പ്രഭിത, സംഗീത, എച്ച്.എം.സി അംഗങ്ങളായി എം. ബാപ്പുട്ടി, കെ.ജെ പ്രമോദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാഹിദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹ്്മാന്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യശോദ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യാഖാന്‍ തലക്കല്‍ നന്ദിയും പറഞ്ഞു.

SHIBU C.V
FREELANCE JOURNALIST
COMMITTED TO MEDIAWINGS
P.B.NO;70
MANATHAVADY
WAYANAD.PH;9656347995

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *