May 4, 2024

ബിഎസ്എന്‍എല്‍ സുരക്ഷാ ജോലി ചെയ്യുന്ന വിമുക്ത ഭടന്‍മാര്‍ ഉള്‍പ്പടെയുള്ള കരാര്‍ തൊഴിലാളികള്‍ പ്രക്ഷോഭം നടത്തും; ഓള്‍ കേരള എക്‌സ് സര്‍വീസ്‌മെന്‍ സെക്യൂരിറ്റി സ്റ്റാഫ് ആന്‍ഡ് അലൈഡ് സര്‍വീസ് അസോസിയേഷന്‍

0
കല്‍പ്പറ്റ: ബിഎസ്എന്‍എല്‍ സുരക്ഷാ ജോലി ചെയ്യുന്ന വിമുക്ത ഭടന്‍മാര്‍ ഉള്‍പ്പടെയുള്ള കരാര്‍ തൊഴിലാളികള്‍ പ്രക്ഷോഭം നടത്തുമെന്ന് ഓള്‍ കേരള എക്‌സ് സര്‍വീസ്‌മെന്‍ സെക്യൂരിറ്റി സ്റ്റാഫ് ആന്‍ഡ് അലൈഡ് സര്‍വീസ് അസോസിയേഷന്‍ അരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2017 ഡിസംബര്‍ മാസത്തെ വേതനം 2018 ജനുവരി ഏഴിന് മുന്‍പായി നല്‍കണമെന്ന കരാര്‍ വ്യവസ്ഥ ഉണ്ടായിരുന്നിട്ടും ഇതുവരെയും വേതനം നല്‍കുന്നതിനുള്ള നടപടികള്‍ ബിഎസ്എന്‍എല്‍ ന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി ഒന്ന് മുതല്‍ കേരളത്തിലെ മുഴുവന്‍ സുരക്ഷാ ജോലി ചെയ്യുന്ന വിമുക്ത ഭടന്‍മാര്‍ അടക്കമുള്ള ജീവനക്കാരും പ്രക്ഷോഭം നടത്തും. ബിഎസ്എന്‍എല്‍ മാനേജ്‌മെന്റ് ഇത്തരം നയം തുടരുന്നത് ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയിലെ മറ്റ് സ്വകാര്യ കമ്പനികളെ സഹായാക്കാനാണെന്നും ഓള്‍ കേരള എക്‌സ് സര്‍വീസ്‌മെന്‍ സെക്യൂരിറ്റി സ്റ്റാഫ് ആന്‍ഡ് അലൈഡ് സര്‍വീസ് അസോസിയേഷന്‍ അരോപിച്ചു. 
കേന്ദ്ര ഗവണ്‍മെന്റിന്റെ 1998മുതലുള്ള കരാര്‍ വല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥിര സ്വഭാവമുള്ള ജോലികള്‍ കരാര്‍ വല്‍ക്കരിക്കപ്പെടുമ്പോള്‍ സുരക്ഷാജോലിയെങ്കിലും 90ശതമാനം വിമുക്തഭടന്‍മാര്‍ക്ക് ലഭ്യമാക്കണമെന്ന സര്‍ക്കാര്‍ നയമാണ് കേരളത്തില്‍ അട്ടിമറിക്കപ്പെടുന്നത്. നിമാനുസൃതമായ മിനിമം വേതനവും മറ്റ് അലവന്‍സുകളും അല്ലാതെ മറ്റ് യാതൊരുആനുകൂല്യങ്ങളും ബിഎസ്എന്‍എല്‍ നിന്ന് ലഭിക്കുന്നില്ല. ബിഎസ്എന്‍എല്‍ ന്റെ ഇത്തരം നടപടികളില്‍ പ്രതിഷേധിച്ചാണ് ഫെബ്രുവരി ഒന്നിന് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജറുടെ ഓഫീസ് ഉപരോധിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ നേതാക്കളായ സംസ്ഥാനപ്രസിഡന്റ് പി.എം.എ. ജോസഫ്, ജില്ലാ പ്രസിഡന്റ് വല്‍സരാജന്‍, ജില്ലാ സെക്രട്ടറി കുര്യാക്കോസ്, ഏലിയാസ്, എഷ്‌റഫ്, സുശീല്‍ കരണ്‍ എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *