May 4, 2024

റവന്യം ക്വാറികളിൽ നിന്ന് അനധികൃത ജലമൂറ്റൽ :നാട്ടുകാർക്ക് പരാതി.

0
Img 20180313 181442

കാട്ടിക്കുളം :  കുടിവെള്ളം ഇല്ലാതെ ജനം വലയുബോൾ  റവന്യൂ ക്വാറികളിൽ നിന്ന് ജലം ഊറ്റുന്നു    . വേനൽ കനത്തതോടെ കുടിവെള്ളം ലഭിക്കാതെ നാട്ടുകാർ ദുരിതം പേറുമ്പോഴാണ് പ്രദേശങ്ങളിൽ ക്വാറകളിലെ ജലം ഊറ്റിയെടുത്ത് വൻകിട എസ്റ്റ്റേറ് തോട്ടങ്ങളിൽ നനക്കുന്നത് .ചില രാഷ്ട്രിയ പാർട്ടികളുടെയും ഭരണസമിതിയുടെയും ചില  ഉദ്യോഗസ്ഥരുടെയും ഒത്താശയിലാണ് ജലം ഊറ്റുന്നത്. വരൾച്ച രൂക്ഷമായതിനാൽ വെള്ളം പമ്പ് ചെയ്യുന്നത് ജില്ലാ കലക്ടർ നിരോധിച്ചെങ്കിലും ഇതൊന്നും വൻക കിട കർക്ക് ബാധകമല്ല. ചേലൂർ മണ്ണുണ്ടി രണ്ടാം ഗേറ്റ് അമ്മാനി എന്നീ പ്രദേശങ്ങളിലെ റവന്യു കോറകളിലാണ് അത്യാവിശ്യം വെള്ളം ഉള്ളത് .നിരവധി പ്രദേശവാസികൾക്ക് പ്രയോജനപെടുന്ന ജലമാണ് ഊറ്റിയെടുക്കുന്നത്. ജലം ഊറ്റാനുള്ള ശ്രമം തടയണമെന്ന് ആവിശ്യപ്പെട്ട്  നാട്ടുകാർ കലക്ടർക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിൽ വ്യാപകമായാണ് ജറ്റ് മോട്ടോർ  ഉപയോഗിച്ച് പുഴകളിൽ നിന്നും കുളങളിൽ നിന്നും അധികൃതരുടെ ഒത്താശയിൽ കടുത്ത വരൾച്ചയിൽ ജലം ഊറ്റിയെടുക്കുന്നത് .ആയിരക്കണക്കിന് കുടുംബങ്ങളാണ് കഞ്ഞി വെക്കാൻ വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത് .കിണറുകളും തോടുകളും  വരണ്ടുണങ്ങിയ നിലയിലാണ്. ഈ സാഹചര്യത്തിലാണ് പ്രദേശങ്ങളിൽ അനധികൃതമായ് ജലം ഊറ്റിയെടുക്കാൻ അധികൃതരുടെ ഒത്താശ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *