May 4, 2024

കാർഷിക മേഖലക്കും രോഗികൾക്കുള്ള സഹായങ്ങൾക്കും ക്ഷീരമേഖലക്കും മുന്തിയ പരിഗണന നൽകി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് 2018_ 19 വർഷത്തെ ബജറ്റ്

0
Img 20180319 Wa0229
മാനന്തവാടി: കാർഷിക മേഖലക്കും രോഗികൾക്കുള്ള സഹായങ്ങൾക്കും ക്ഷീരമേഖലക്കും ആദിവാസി വിഭാഗങ്ങളുടെയും യുവാക്കളുടെയും ഉന്നമനത്തിനും മുന്തിയ പരിഗണന നൽകി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് 2018 19 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു
കതിർ ജ്യോതി നെൽകൃഷി വികസനത്തിന് 50 ലക്ഷം രൂപയും ക്ഷീരമേഖലയിലെ കർഷകർക്ക് ഉൽപ്പാദന ബോണസ് നൽകാനായി 26 ലക്ഷം രൂപയും കന്നുകുട്ടി പരിപാലനത്തിന് 30 ലക്ഷം രൂപയും വകയിരുത്തി കൊണ്ടുള്ള ബജറ്റ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആൻഡ്രൂസ് ജോസഫ് അവതരിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി അദ്ധ്യക്ഷത വഹിച്ചു
ആട് വളർത്തലിന് മൂന്ന്ലക്ഷവും കിടാരി വളർത്തലിന് ഏഴരലക്ഷം രൂപയും തൊഴുത്ത് നിർമ്മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്
പെയിൻ ആന്റ് പാലിയേറ്റീവ് പരിചരണം മരുന്ന് വാങ്ങൽ ഡയാലിസിസ് രോഗികൾക്ക് മരുന്ന് കിറ്റ് വയോജനങ്ങൾക്ക് ആരോഗ്യ പദ്ധതി യോഗ പരിശീലനം വിധവകൾക്ക് തൊഴിൽ പരിശീലനം ചെറുകിട വ്യവസായ സംരഭങ്ങൾ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നിവക്കായി ലക്ഷങ്ങൾ ബജറ്റിൽ നീ,ക്കിവെച്ചിട്ടുണ്ട്
സമ്പൂർണ്ണ ഭ വ ന പദ്ധതി എന്നത് സാക്ഷാൽകരിക്കാൻ വായ്പയോട് കൂടി രണ്ടര കോടി രൂപയും അംഗൺവാടിപോഷകാഹാരത്തിന് 75 ലക്ഷവും ബജറ്റിൽ വകയിരുത്തി ഗ്രാമപഞ്ചായത്തിലെ 56 കോളനികളിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്താനും ത്രിതല പഞ്ചായത്തുകളുടെയും എം പി എം എൽ എ ഫണ്ട് ഉപയോഗിച്ചും റോഡ് നിർമ്മാണത്തിനും മറ്റുമായി എട്ട് കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്
വിവിധ ക്ഷേമ പെൻഷനുകൾ നൽകാൻ അഞ്ചരക്കോടി രൂപയും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകാനും കാർഷിക മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി നടപ്പിലാക്കാനും ബജറ്റിൽ തുക വകയിരുത്തി ചെക്ക്ഡാമുകൾ, തടയണകൾ,  ജലസ്രോതസ്സുകൾ നന്നാക്കൽ,മരം വെച്ച് പിടിപ്പിക്കൽ, റോഡുകൾ കലുങ്കുകൾ എന്നിവക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
എല്ലാ വീടുകളിലും ഒരു പഴവർഗ്ഗ തൈ എന്ന ആശയം നടപ്പിലാക്കുന്നതിന് എട്ട് ലക്ഷം രൂപയും ആദിവാസി പൈതൃക നെൽക്യഷി വികസനം ,പരമ്പരാഗത നെൽവിത്ത് ബാങ്ക് എന്നിവക്കായും തുക വകയിരുത്തി മണ്ണ് സംരക്ഷണത്തിന് രണ്ട് ലക്ഷം രൂപയും മുട്ട കോഴിതാ റാവ് വളർത്തലിന് രണ്ട് ലക്ഷവും മൃഗസംരക്ഷണ രോഗനിയന്ത്രണത്തിന് രണ്ട് ലക്ഷവും മൃഗസംരക്ഷണ പാശ്ചാത്തല സൗകര്യങ്ങൾക്കായി ഒരു ലക്ഷവും വകയിരുത്തി.
പ്രീ പ്രൈ മറി വിദ്യാഭ്യാസത്തിന് ഏഴ് ലക്ഷവും പ്രൈമറി വിദ്യാഭ്യാസ മേഖലക്ക് 15 ലക്ഷവും പട്ടികവർഗ്ഗ പട്ടികജാതി വിദ്യാത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന്നായി അഞ്ച് ലക്ഷം രൂപയും വായനശാലകൾക്ക് ഏഴരലക്ഷവും ആസ്പത്രി മേഖലയിൽ മരുന്ന് വാങ്ങി നൽകാൻ 18ലക്ഷം രൂപയും നീക്കിവെച്ച് കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ കെ സി മൈമൂന, മെമ്പർ ഖമറുൽ ലൈല, വെള്ളമുണ്ട പഞ്ചായത്ത്   സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയർപേഴ്സൺമാരായ എം. സി ഇബ്രാഹിം, സെക്കീന കുടുവ, എം ആത്തിക്കാ ബായി, മെമ്പർമാരായ വി എസ് കെ തങ്ങൾകേളോത്ത് സലീം സിദ്ദീഖ് പീച്ചംങ്കോട്, എ.ജോണി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, കെ എം അബ്ദുള്ള, പി കെ അമീൻ, സൗദ കൊടുവേരി എന്നിവർ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *