May 9, 2024

ഡെപ്യൂട്ടി കളക്ടർ ടി സോമനാഥൻ കൈകൊണ്ട മുഴുവൻ തീരുമാനകളും പുനഃപരിശോധിക്കണം : മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

0
വയനാട് ജില്ലയിലെ ഭൂമി കുംഭകോണം അതീവ ഗൗരവമുള്ള വിഷയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന ഇടതു പാർട്ടിയുടെ ജില്ലാ സെക്രട്ടറിയും, ഡെപ്യൂട്ടി കളക്ടർ അടക്കമുള്ള ഉന്നതർ ഉൾപ്പെടുന്ന ലോബിയാണ് ഇതിന് പിന്നിൽ ഉള്ളതെന്നും  ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഡെപ്യൂട്ടി കളക്ടർ ടി സോമനാഥൻ തീരുമാനം എടുത്ത മുഴുവൻ ഫയലുകൾ പരിശോധിച്ചാൽ മാത്രമേ ഇതിന് മുൻപും ഇത്തരം അഴിമതി നടത്തിയിട്ടുണ്ടോ എന്നറിയാൻ കഴിയൂവെന്നും ഭാരവാഹികൾ ആരോപിച്ചു.
 .അഴിമതിക്കു എതിരെ സംസാരിക്കുന്ന കാനം രാജേന്ദ്രൻ ഇ വിഷയത്തിൽ നിലപാട് വ്യക്തമാക്കണെമെന്നും  മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.ആദിവാസികൾ ഉൾപ്പെടെ പാവങ്ങൾക്ക് നൽകാൻ ഭൂമിയില്ല. അത് പറയുന്ന അധികാരികൾ തന്നെയാണ് ഭരണ സ്വാധീനമുള്ള ഇടനിലക്കാരുമായി ചേർന്ന് റിസോർട്ട് മാഫിയക്ക് വേണ്ടി ഭൂമി തരപ്പെടുത്തി കൊടുക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത്. ഇതെല്ലാം തെളിവ് സഹിതമാണ് പുറത്തുവന്നിട്ടുള്ളത്. ഈ സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള സർവ്വ പങ്കാളികളെ കുറിച്ചും സമഗ്രമായി തന്നെ അന്വേഷിക്കണം. 
സർക്കാർ ഭൂമി, നിയമവിരുദ്ധമായും അനധികൃതമായും വൻകിടക്കാരുടെ കൈവശമുള്ള സർക്കാർ ഭൂമി, മിച്ചഭൂമി ഉൾപ്പടെ വിവിധ തലങ്ങളിലുള്ള സർക്കാർ ഭൂമി ഇതൊക്കെ സംബന്ധിച്ച പൂർണവിവരങ്ങൾ അടങ്ങുന്ന ഒരു ധവളപത്രം എത്രയും വേഗത്തിൽ  സർക്കാർ പുറപ്പെടുവിക്കാൻ തയ്യാറാകണം.
സർക്കാരിന് അവകാശപ്പെട്ട ഒരു തരി ഭൂമി പോലും നിയമവിരുദ്ധമായി അന്യാധീനപ്പെടില്ല എന്ന്ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സർവ്വനടപടികളും അടിയന്തിരമായി സ്വീകരിക്കണം. ഈ ഭൂമി കുംഭകോണ കേസ്സിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ആർ.ഡി.ഓഫിസിലേയ്ക്ക് ബഹുജന മാർച്ചും, ഉപരോധവും സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി അറിയിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *