May 9, 2024

കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണത്തിനായി മിനി സൂപ്പർമാർക്കറ്റുകൾ

0
കല്പറ്റ: കുടുംബശ്രീ സംരഭങ്ങൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനായി മിനി സൂപ്പർമാർക്കറ്റുകൾ ജില്ലയിൽ ഈ വർഷം പ്രവർത്തനമാരംഭിക്കും. ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയുമായി ചേർന്നാണ് മിനി സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. കുടുംബശ്രീയും ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയുമായി ചേർന്ന് കേരള ചിക്കൻ , കുടുംബശ്രീ ഉത്പന്നങ്ങളുടെ ബ്രാന്ഡിങ്, പാക്കിങ് തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ എട്ട് കേന്ദ്രങ്ങളിൽ മിനി സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകൾ വഴി ഉത്പാദിപ്പിക്കുന്ന ജൈവപച്ചക്കറികളും മിനി സൂപ്പർമാർക്കറ്റുകളിലൂടെ ഗ്രേഡ് ചെയ്ത് സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്യും. 
സംസ്ഥാന സർക്കാർ  കുടുംബശ്രീ വഴി നടപ്പാക്കുന്ന കേരള ചിക്കൻ  പദ്ധതിക്കാവശ്യമായ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനും തിരിച്ചെടുക്കുന്നതിനും ബ്രഹ്മഗിരിഡവലപ്പ്മെന്റ് സൊസൈറ്റിയുമായി ചേർന്ന് പദ്ധതി നടപ്പിലാക്കും. കുടുംബശ്രീ അയല്ക്കൂട്ടങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചാണ് പദ്ധതി നടത്തിപ്പിനാവശ്യമായ തുക കണ്ടെത്തുന്നത്.  കുടുംബശ്രീ അയല്ക്കൂട്ടങ്ങളിൽ  നിന്നും കുറഞ്ഞത് 5000 രൂപയാണ് നിക്ഷേപമായി സ്വീകരിക്കുന്നത്. ഒരു വര്ഷത്തേക്ക് 11 ശതമാനം പലിശ അയൽകൂട്ടങ്ങൾക്ക്  നല്കും.
 മുട്ടിൽ , കണിയാമ്പറ്റ, മീനങ്ങാടി സി.ഡി.എസുകളിൽ  നിന്നാണ് ആദ്യഘട്ടത്തിൽ  നിക്ഷേപം സ്വീകരിക്കുന്നത്. ഏപ്രിൽ  അവസാനത്തോടെ ജില്ലയിലെ മുഴുവൻ  സി.ഡി.എസ്സുകളിൽ  നിന്നും ധനസമാഹരണം പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യം. നിക്ഷേപം നടത്താനാഗ്രഹിക്കുന്ന തുക അതത് സി.ഡി.എസുകൾ  അയൽക്കൂട്ടങ്ങളിൽ  നിന്ന് ശേഖരിച്ച് ബ്രഹ്മഗിരിയുടെ അക്കൗണ്ടിലേക്ക് കൈമാറും. സി.ഡി.എസ് നല്കുന്ന ലിസ്റ്റ് പ്രകാരം ബ്രഹ്മഗിരി ഡവലപ്പ്മെന്റ് അയൽക്കൂട്ടങ്ങൾക്ക്  നിക്ഷേപ തുകയുടെ ബോണ്ട് കൈമാറും. 
സ്ഥിരം വിപണി ലഭിക്കും 
മിനി സൂപ്പർമാർക്കറ്റുകൾ വരുന്നതോടെ നിലവിൽ കുടുംബശ്രീസംരഭങ്ങൾ അനുഭവിക്കുന്ന വിപണന മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാവും. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ഒരു സ്ഥിരവിപണി ലഭിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *