May 9, 2024

വിദ്യാര്‍ത്ഥികളുടെ സമഗ്ര വികാസത്തിന് ജെ.സി.ഐ ഗുരുശ്രീ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നു

0
കല്‍പ്പറ്റ: ജൂനിയര്‍ ചേമ്പര്‍ കല്‍പ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മിടക്കരായ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് ഗുരുശ്രീ എന്ന പേരില്‍ രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലന പരിപാടി നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിശീലനത്തിന്റെ ഭാഗമായി സിവില്‍ സര്‍വ്വീസ് തയ്യാറെടുപ്പ് പി.എസ്.സി കോച്ചിംഗ്, കമ്പ്യൂട്ടര്‍ പഠനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, അടിസ്ഥാന ഗണിതം, ആയോധനകല, വ്യക്തിത്വ വികസനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കുട്ടികളെ പരിശീലിപ്പിക്കും.
 എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടുന്ന അര്‍ഹരായ 30 വിദ്യാര്‍ത്ഥികളുടെ ഹയര്‍സെക്കന്ററി വിദ്യാഭ്യാസം ജെ.സി.ഐ ഏറ്റെടുക്കും. കൊമേഴ്‌സ് വിഭാഗത്തിലായിരിക്കും ഹയര്‍സെക്കന്ററി പ്രവേശനം. മാനവിക വിഷയമായ പൊളിറ്റിക്കല്‍ സയന്‍സ് ഐച്ഛിക വിഷയമായിരിക്കും. ഈ പദ്ധതിയില്‍ ഓരോ വര്‍ഷവും പിന്നാക്ക മേഖലയിലെ ഏതെങ്കിലും ഒരു ഹയര്‍സെക്കന്ററിയിലാണ് 30 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് ജെ.സി.ഐ ദത്തെടുക്കുന്നത്. 
2018ല്‍ പൂതാടി ഹയര്‍സെക്കന്ററിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 9447316365, 9744115646 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ ജെ.സി.ഐ കല്‍പ്പറ്റ പ്രസിഡന്റ് വി.എം മനൂബ്, ഫൗണ്ടര്‍ പ്രസിഡന്റ് ഇ.വി അബ്രഹാം, ഗ്രിഗറി വൈത്തിരി, പി ഷമീര്‍, ഷാജിപോള്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *