May 9, 2024

ഒരു സർക്കാർ ഓഫീസിൽ ഒരേ സീറ്റിൽ 31 വർഷത്തെ സേവനത്തിന് ശേഷം ദാസേട്ടൻ സർവ്വീസിൽ നിന്നും പടിയിറങ്ങി

0
Img 20180502 Wa0021
മാനന്തവാടി: ഒരു സർക്കാർ ഓഫീസിൽ ഒരേ സീറ്റിൽ മുപ്പത്തിയൊന്ന്  വർഷം ജോലി ചെയ്യുകയും മുപ്പത്തിയേഴ് വർഷം സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുകയും ചെയ്ത ദാസേട്ടൻ സർവീസിൽ നിന്നും വിരമിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് എം .ജെ .ദാസ് എന്ന ദാസേട്ടനാണ് സർവ്വീസിൽ നിന്നും ഏപ്രിൽ 30ന് വിരമിച്ചത്.
മാനന്തവാടിബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ 1987ലാണ് ക്ലാർക്കായി ദാസ് ചാർജ്ജെടുത്തത് എല്ലാവരുടെയും പ്രിയങ്കരനായ ദാസ് ദാസേട്ടനായി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും വിവിധ ആവശ്യങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തുന്നവർക്കും ദാസൻ ദാസേട്ടനാവുകയായിരുന്നു.
1981ൽ റവന്യൂ വകുപ്പിലാണ് ദാസൻ ജോലിയിൽ പ്രവേശിച്ചത് മാനന്തവാടി താലൂക്ക് ഓഫീസിൽ ക്ലാർക്കായി ആറ് വർഷം സേവനമനുഷ്ഠിച്ച ശേഷം 1987 ൽ ഗ്രാമവികസന വകുപ്പിലേക്ക് മാറ്റം വാങ്ങുകയും മാനന്തവാടിയിലെ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.
ദാസേട്ടന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും വിവിധ സാമൂഹ്യ സന്നദ്ദ സംഘടനകളും ചേർന്ന് യാത്രയയപ്പ് നൽകി.
മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയർമാൻമാരായ കെ കെ സി മൈമൂന തങ്കമ്മ യേശുദാസ് ഗീത ബാബു മെമ്പർമാരായ എൻ എം ആന്റണി വത്സൻ ദിനേശ് ബാബു ഡാനിയേൽ ജോർജ്,
സജുക്കുട്ടി സാം, പി വി കുഞ്ഞമ്മദ്കുഞ്ഞീദൂട്ടി സജിക്കുട്ടികെ സാം എന്നിവർ സംബന്ധിച്ചു
ഭരണ സമിതിയുടെ ഉപഹാരം പ്രീത രാമനും ഉദ്യോഗസ്ഥരുടെ ഉപഹാരം ബ്ലോക്ക് സെക്രട്ടറി പി .വി.ജസീറും ദാസേട്ടന് നൽകി. കെ ഷീബ സ്വാഗതവും കെ പി ബിനോയ് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *