April 27, 2024

നെൽവയൽതണ്ണീർത്തട അപേക്ഷകളിൽ തീരുമാനമില്ല. സബ്ബ് കളക്ടറുടെ അനാസ്ഥയെക്കതിരെ സി.പി.ഐ.യുടെ മാർച്ച് നാളെ

0
മാനന്തവാടി: നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമവും കെ.എൽ.യു നിയമവും അനുസരിച്ച് വീട് നിർമ്മിക്കുന്നതിന് വേണ്ടി അനുമതിക്കായി മാനന്തവാടി സബ്ബ് കളക്ടർ ഓഫിസിൽ നൂറ് കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.ജില്ലയിലെ വിവിധ കൃഷിഭവനുകളിൽ നിന്ന് പ്രാദേശിക നിരീക്ഷണസമതികൾ അംഗീകാരം നൽകിയ ഫയലുകളിലാണ് സബ്ബ് കളക്ടർ തിരുമാനമെടുക്കത്തത്.ഇ- ഫയലുകളിൽ തീരുമാനമെടുക്കേണ്ടത് സബ്ബ് കളക്ടറാണ്
       . പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിൽ നിന്ന് വീടുകൾ ലഭിച്ച സാധാരണക്കാരായ ആളുകൾക്ക് പോലും അപേക്ഷ നൽകിയിട്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും അനുമതി ലഭിക്കുന്നില്ല.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സബ്ബ് കളക്ടറുടെ നടപടിയക്ക് എതിരെ സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സബ്ബ് കളക്ടറുടെ ഓഫിസിലേക്ക് നാളെ രാവിലെ 10 മണിക്ക്  മാർച്ച് നടത്തുമെന്ന് സി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റി അറിയിച്ചു. ഭൂമിയില്ലാത്ത ആളുകൾക്ക് വയൽ മാത്രം ഉടമാവകാശത്തിലുള്ള അഞ്ച് സെന്റ് ഭൂമിവയൽ നികത്തി വീട് നിർമ്മിക്കൻ നിയമം അനുവദിക്കുന്നുണ്ട്. ഇവിടെ പാവപ്പെട്ട സാധാരണ ജനങ്ങൾക്ക് മാത്രമാണ് നീതി നിഷേധിക്കപ്പെടുന്നത്.നിയമത്തിന്റെ മറവിൽ വൻകിടക്കാർക്ക് വയൽ വൻതോതിൽ നികത്തുന്നുണ്ട്.ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ കുട്ടു നിൽക്കുകയും ചെയ്യുന്നു. 
         പാരിസൺ ഉൾപ്പെടെയുള്ള എസ്റ്റേറ്റ് ഭൂമികളിൽ വർഷങ്ങളായി താമസിച്ച് വരുന്ന കൈവശക്കാർക്ക് നികുതിയടക്കുന്നതിന് സാധിക്കുന്നില്ല. പാരിസൺ എസ്റ്റേറ്റിന്റെ 600 ഏക്കറോളം മിച്ചഭൂമി തെറ്റായി രേഖപ്പെടുത്തിയതുകൊണ്ട് യഥാർത്ഥ രേഖകളുള്ള സ്ഥലമുടമകളുടെ നികുതി സ്വീകരിക്കാത്ത നടപടി ധിക്കാരപരമാണ്. പാരിസൺസ് എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി എത്രയും വേഗം പിടിച്ചെടുക്കണമെന്നും സബ്ബ്കളക്ടറുടെ ഓഫിസിൽ കെട്ടികിടക്കുന്ന നെൽവയൽ തണ്ണിൽത്തട അപേക്ഷകകളിൽ അടിയന്തരമായി തിർപ്പക്കണമെന്നും സി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.മാർച്ച് നാളെ രാവിലെ 10 മണിക്ക് എ ഐ.ടി.യു.സി ഓഫിസിൽ നിന്നും ആരംഭിക്കും.യോഗത്തിൽ ജോണി മറ്റത്തിലാനി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു ഇ.ജെ.ബാബു, രജിത്ത്കമ്മന, ദിനേശ്ബാബു, കെ.പി.വിജയൻ, കെ.സജീവൻ, ടി.നാണു. അസ്സിസ്കോട്ട, എൽ.സോമൻനായർ, എം.ബാലകൃഷ്ണൻ, അബ്ബാസ് പൊറ്റമ്മൽ, ഗോപികാട്ടികുളം, ഷിലാ ഗംഗാധരൻ, ഉമ കൃഷ്ണൻകുട്ടി, ശോഭരാജൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *