May 4, 2024

മാനന്തവാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ് രാജി വെക്കണം: നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ

0
കുടുംബശീ തെരഞ്ഞെടുപ്പിൽ സി.പി.എം നേതാക്കളായ റിട്ടേണിംഗ് ഓഫീസർമാരെ നിയമിച്ച് സി.ഡി.എസ്.മെമ്പർ സെക്രട്ടറിയെ നിയമിച്ചത് പിൻവാതിലൂടെയാണ്. സി.ഡി.എസ് പിടിച്ചെടുത്തത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുതിയിടം ഡിവിഷനിലെ തെരഞ്ഞെടുപ്പ്, കുടുംബശീ അംഗങ്ങളെ ബന്ദികളാക്കി തെരഞ്ഞെടുപ്പ് നടത്താതെ സി.ഡി.എസ് തെരഞ്ഞെടുപ്പ് നടത്തി. ഇവർ നടത്തിയ ജനാധിപത്യ ധ്വംസനത്തിനു എതിരായി പ്രതിഷേധവുമായി പൊതു ജനങ്ങൾ രംഗത്ത് വന്നിരുന്നു.
ഇന്നലെ നടന്ന പുതിയിടം ഡിവിഷനിലെ എ.ഡി.എസ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അനുകൂല കമ്മിറ്റി ഭൂരിപക്ഷത്തിൽ വിജയിച്ചു.കഴിഞ്ഞ ആറ് മാസമായി നടക്കുന്ന ഇടത് ദുർഭരണം കുടുംബശ്രീ അംഗങ്ങൾ എല്ലാവരും മടുത്തു.ജെ.എൽ.ജി.ലോണുകൾക്ക് രണ്ട് മാസം വരെ കാത്തിരിക്കേണ്ട ഗതികേടാണ് പാവപ്പെട്ട കുടുംബശീ അംഗങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം.ന്റെ പാർട്ടി പരിപാടികൾക്കും, മന്ത്രിമാരുടെ പരിപാടികൾക്കും ആളുകളെ കൂട്ടാൻ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തിക്കുകയാണ് സി.പി.എം.ചെയ്യുന്നത്. ഇതാണ് ഇപ്പോൾ മാനന്തവാടി നഗരസഭ കുടുംബശ്രീ ഓഫീസിൽ നടക്കുന്നത്.പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ഒരു ആനുകൂല്യങ്ങളും തരില്ല എന്ന ഭീഷണി കൊണ്ട് പല കുടുംബശ്രീ അംഗങ്ങളും അയൽക്കൂടത്തിൽ നിന്നും രാജിവെച്ച് കൊണ്ടിരിക്കുകയാണ്. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള എ.ഡി.എസ് നെ പുതിയിടത്ത് വിജയിപ്പിച്ച കുടുംബശ്രീ സി.ഡി.എസിന് കടുത്ത എതിർപ്പാണ്. ഇന്നലെ പുതിയിടത്ത് നടന്ന കുടുംബശ്രീ യൂണിറ്റ് തെരഞ്ഞെടുപ്പിൽ എ.ഡി.എസ്.പ്രസിഡണ്ടായി ഡെയ്സി ബാബുവിനെയും, സെക്രട്ടറിയായി കാതറിനെയും തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *