April 28, 2024

പൊലീസും ആഭ്യന്തര വകുപ്പും നിസംഗരായി നോക്കിനില്‍ക്കുകയാണെന്ന് മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം

0
കല്‍പ്പറ്റ: ജില്ലയില്‍ കൊലപാതകവും, മോഷണങ്ങളും, അക്രമങ്ങളും വ്യാപകമാവുകയും, ക്രമസമാധാനം തകരുകയും ചെയ്തിട്ടും പൊലീസും, ആഭ്യന്തര വകുപ്പും നിസംഗതരായി നോക്കിനില്‍ക്കുകയാണെന്ന് മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം ആരോപിച്ചു. വെള്ളമുണ്ട കണ്ടത്തുവയലില്‍ നവദമ്പതികളെ നിഷ്‌കരുണം കൊലപ്പെടുത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും കുറ്റവാളികളെ കണ്ടെത്തുന്നതില്‍ പൊലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കയാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കളവും, മറ്റു അക്രമ സംഭവങ്ങളും ആവര്‍ത്തിക്കുമ്പോഴും ശക്തമായ നടപടിയെടുക്കാതെ ഭരണകൂടം കാഴ്ചക്കാരാവുന്നതില്‍ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു.  കാലവര്‍ഷത്തില്‍ വെള്ളപ്പൊക്ക കെടുതികള്‍ മൂലം വയനാടിന്റെ കാര്‍ഷിക മേഖല തകരുകയും, കര്‍ഷകരെ ഏറെ ദുരിതത്തിലാക്കുകയും ചെയ്ത സാഹചര്യത്തില്‍ അടിയന്തര സഹായം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് 11ന് ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി കല്‍പ്പറ്റയില്‍ നടത്താന്‍ തീരുമാനിച്ചു. ഇടതുസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ആഗസ്റ്റ് 31ന് നിയോജക മണ്ഡലം തലങ്ങളില്‍ നടത്തുന്ന ജനമുന്നേറ്റ റാലിയും, സെപ്തംബര്‍ 29ന് നടക്കുന്ന മേഖലാ സംഗമവും വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, കെ.സി മായന്‍ ഹാജി, പി ഇബ്രാഹിം മാസ്റ്റര്‍, സി മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കല്‍ സംസാരിച്ചു. സെക്രട്ടറി എം മുഹമ്മദ് ബഷീര്‍ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *