April 27, 2024

വയനാടിന് വേണം ബദൽ പാതകൾ: കെ.ആർ. ആര്യ എഴുതുന്നു.

0

      കെ. ആർ. ആര്യ
                       പശ്ചിമഘട്ട മലനിരകളിൽ
2131 ചതുരശ്ര കിലോമീറ്റർ വിസ്ത്യതിയുള്ള വയനാട് സാമ്പത്തികമായും വിദ്യാഭ്യാസപരമായും ആരോഗ്യപരമായും മറ്റു പതിമൂന്നു ജില്ലകളെക്കാളും ഏറെ പിന്നിലാണ്. മൂന്നു നിയോജക മണ്ഡലങ്ങൾ സ്വന്തമായുണ്ടെങ്കിലും   മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ നാല് നിയോജക മണ്ഡലങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു ലോകസഭാ മണ്ഡലം പോലും വയനാടിന് കിട്ടിയത് ഏറെ നാളത്തെ മുറവിളിക്ക് ശേഷമാണ്. . ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി വയനാടിന്റെ എക്കാലത്തെയും സ്വപ്നമാണ് .  ശ്രീചിത്രയും വയനാട് മെഡിക്കൽ കോളേജും എയിംസും ഫയലുകളിൽ മാത്രം ഒതുങ്ങുന്നു .വയനാട്ടിലെ രോഗികളുടെ ഏക ആശ്രയം കോഴിക്കോട് മെഡിക്കൽ കോളേജ് മാത്രമാണ്. പക്ഷെ അവിടേക്ക് എത്തിച്ചേരാൻ  തമരശ്ശേരി ചുരം വഴിയുള്ള യാത്ര ഇന്ന് ഏറെ ക്ലേശകരവുമാണ്. 
        വനത്തിലൂടെയല്ലാതെ വയനാട്ടിൽ നിന്ന് പുറത്തു കടക്കാൻ സാധിക്കുകയുമില്ല. മഴക്കാലത്ത് ചുരം ഇടിഞ്ഞ് വയനാട് ഒറ്റപ്പെടുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന പക്രന്തളം റോഡാണെങ്കിൽ പാടെ തകർന്നു കിടക്കുന്നു . ഭാരവാഹനങ്ങൾ അനുനിമിഷം ചുരത്തിനേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ആ തിരിച്ചറിവിൽ ചുരത്തിൽ വാഹനങ്ങൾക്ക് ചില സമയങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നത് പ്രായോഗികമാകുന്നുമില്ല.. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വയനാടുചുരത്തിന്റെ നില നിൽപ് അത്യധികം ആശങ്കാജനകമാണെന്ന സത്യം മറച്ചു വച്ചു കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നീതികരിക്കാനാവുന്നതല്ല. പരിസ്ഥിതിവാതികൾ ഇതു കാണാത്തതോ? കണ്ടില്ലെന്നു നടിക്കുന്നതോ?   
                                              വയനാടിന് ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെങ്കിൽ ജില്ലക്ക് അനുവദിച്ചിട്ടുള്ള ബദൽ പാതകൾ യഥാർത്ഥ്യമാക്കുക തന്നെ വേണം. കാൽ നൂറ്റാണ്ടിന്  മുമ്പുതന്നെ വയനാട്ടിൽ ബദൽ പാതകൾക്കു വേണ്ടിയുള്ള ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഒട്ടേറെ ബദൽ റോഡ് സങ്കൽപ്പങ്ങൾ കലാകാലങ്ങളിൽ   ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും എല്ലാം വിദൂര സ്വപ്നങ്ങളായി അവശേഷിക്കുന്നു. 
പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ്.
                  ബദൽ പാതകളിൽ ഏറെ ശ്രദ്ധേയമായതും നിർമ്മാണം പാതിവഴി പിന്നിട്ടതുമാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് . പൂഴിത്തേട്ടുനിന്നും പടിഞ്ഞാറത്തറ നിന്നും വനാതിർത്തി വരെ റോഡ് നിർമ്മാണം പൂർത്തിയാക്കിയിട്ട് വർഷങ്ങളെറെയായി വനത്തിലടെയുള്ള 8.900 കിലോമീറ്ററാണ് ഇനി നിർമ്മിക്കേണ്ടത്. നഷടപ്പെടുന്ന 52ഏക്കർ വനഭൂമിവക്കു പകരമായി വിവിധ ഇടങ്ങളിലായി ഭൂ മി വിട്ടുനൽകാനും തീരുമാ നിച്ചിരുന്നു.1992 ഓഗസ്റ്റ് 14 ന് അന്നത്തെ മുഖ്യമന്ത്രി കെ . കരുണാകരന്റെ നേത്യത്യത്തിൽ ചേർന്ന യോഗത്തിൽ പൂഴിത്തോട് – പടിഞ്ഞാറത്തറ റേഡിനു അനുമതിയും നൽകി.1994 സെപ്തംബറിൽ പടിഞ്ഞാറത്തറയിൽ  കരുണാകരനും ,പൂഴിത്തോട്ടിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി  പി.കെ.ക ബാവയും പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു .എന്നാൽ പരി സ്ഥിതി.പ്രശ്നങ്ങളുടെ വാദഗതിയിൽ പദ്ധതി തടസപ്പെടുകയായിരുന്നു .960 ലക്ഷം രുപയാണ് ഈ റോഡിനായി അനുവദിച്ച  തുക.                                         നിലവിലുള്ള കോഴിക്കോട് വയനാട് പാതകളിൽ നിന്നും 16 കലോമിറ്റർ ലാഭമാണ് പൂഴിത്തോട്ട് പടിഞ്ഞാറത്തറ .നിപിട വനങ്ങളോ നിത്യഹരിതവനങ്ങളോ ഇല്ലാത്തത് ഈ റോഡിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. ചെങ്കുത്തായ കയറ്റിറക്കങ്ങളോ , കൊടുംവളവുകളോ  ഇല്ലാത്തത് ഈ പാതയുടെ മാത്രം പ്രത്യേകതയാണ്.  
മേപ്പാടി – ആനക്കാംപൊയിൽ
    പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡ് ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുമ്പേഴുo വയനാട്ടിനായുള്ള മറ്റു ബദൽ പാദകൾക്കായുള്ള വാഗ്ദാനങ്ങളും ചർച്ചകളും സജീവമാണ്.മേപ്പാടി – ആനക്കാംപൊയിൽ, കർളാടി- റോഹ എന്നിവയെ കുറിച്ചാണ് പിന്നീടുയർന്നു വരുന്ന സ്വരം. ഇതിലെ സിംഹഭാഗവും തുരങ്കമാണ്. മെടോ റെയിൽ എം ടി, ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ്  മേപ്പാടി – ആനക്കാംപൊയിൽ  റോഡിന്റെ സാധ്യത എന്നത് അഭിമാനകരമാണ്. പക്ഷെ 70% പണി പൂർത്തിയാക്കിയ പൂഴിത്തോട്- പടിഞ്ഞാറത്തറയുടെ സാധ്യതകൾ മങ്ങി നിൽക്കുമ്പോൾ. ഇത്തരത്തിൽ വനഭൂമിയിലൂടെയുള്ള പദ്ധതികളുടെ സാധ്യതകൾ എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
.                ' ചുരം വീതി കൂട്ടുന്നതിനു വനഭൂമി വിട്ടു നൽകുന്നതിനുവേണ്ടി ശ്രമിച്ച ഭരണകൂടങ്ങൾ 1994 മുതൽ മുടങ്ങി കിടക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിനായി ചെറുവിരലു പോലും അനക്കുന്നില്ല.      2016ൽ നിയമസഭയിൽ  മൊയിൻകുട്ടി എം.എൽ.എ. കൊണ്ടുവന്ന ഒരു സബ്മിഷന്റെ മറുപടിയിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പൊതു പ്രവർത്തകരും ഉൾപ്പെടുന്ന ഒരു സമിതി നിർദിഷ്ഠ പാതയിലൂടെ നടന്ന് ഒരു പുനർ നടപടികൾക്ക് ശ്രമിച്ചെങ്കിലും  അതു നടപ്പിലായില്ല. പൊള്ളയായ വാഗ്ദാനങ്ങൾക്കപ്പുറം കാതലായ ഒരിടപെടൽ കഴിഞ്ഞ 25 വർഷമായി ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല.  വനനിയമങ്ങളിൽ കാര്യമായ  ഭേദഗതി നടത്താതെ വയനാടിന്റെ വികസനം സാധ്യമല്ല എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.                                 പൂഴിത്തോട് പടിഞ്ഞാറത്തറ റോഡു യഥാർത്യമാകുന്നതോടെ ടൂറിസം രംഗത്ത് ലോകത്ത് ഒൻപതാം സ്ഥാനം അലങ്കരിക്കുന്ന വയനാടിനു കൂടുതൽ സാധ്യത രൂപപ്പെടും. പെരുവണ്ണാമൂഴി ഡാം, കക്കയം, ബാണാസുര സാഗർ ഡാം, എന്നീ ഡാമുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കോറിഡോർ ടൂറിസം വയനാടിന്   വൻ വികസന കുതിപ്പ നൽകും                                  നാറ്റ്പാക്കിന്റെ പഠനങ്ങളെ ചുവടുപിടിച്ച് മെട്രോ റെയിൽ മാതൃകയിൽ ഈ പാതയാക്കിയാൽ  ഏറെ  നല്ലതാണന്ന് അഭിപ്രായമുണ്ട്. .                                     രാഷ്ട്രീയ പ്രദേശിക സങ്കുചിത വടം വലികൾക്കപ്പുറം സാമൂഹ്യ വാണിജ്യ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ  പുത്തനുണർവ്വ് പ്രദാനം ചെയ്തേക്കാവുന്ന ഒരു ബദൽ പാത എന്ന സങ്കൽപ്പത്തിനു കൂടുതൽ ഊന്നൽ നൽകി ,ആർജവത്തോടെ പെരുമാറി , ഉദ്യോഗസ്ഥ രാഷ്ട്രിയ മേധാവിത്വങ്ങൾ  എല്ലാം രംഗത്ത്   വരണം. പക്ഷെ ഒന്നിനെ വെള്ളാനയാക്കി അവശേഷിപ്പിച്ചു കൊണ്ട് മറ്റൊന്നിന്റെ പുറകേ പോകുന്ന ഔചത്യമാണ്  ജനങ്ങൾ ചോദ്യം ചെയ്യുന്നത്.   കാഴ്ച്ചകളുടെ വിരുന്നൊരുക്കുന്ന താമരശ്ശേരി ചുരം അതിന്റെ തന്നെ തനതായ ദൃശ്യ ഭംഗിയിൽ നിലനിർത്തി വരും തലമുറക്ക് കൈമാറാനുള്ള ആർജ്ജവം ഭരണകൂടങ്ങൾ  കാണിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *