May 17, 2024

എം. എസ്. എഫ് പഠനോപകരണ വിതരണത്തിന് തുടക്കമായി

0
Wge 26 08 Photo
പടിഞ്ഞാറത്തറ: കാലവർഷക്കെടുതി ദുരിതം വിതച്ച പ്രദേശങ്ങളിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കാനായി കൂടെനിൽക്കാം കൂടപ്പിറപ്പുകൾക്കായി എന്ന പ്രമേയത്തിൽ എം. എസ്. എഫ്. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പഠനോപകരണ വിതരണത്തിന്റെ സംസ്ഥാന തല ഉത്ഘാടനം വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിൽ എം.എസ്.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി  എം.പി. നവാസ് നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ പ്രളയം ബാധിത പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ബാഗ്, നോട്ട് പുസ്തകങ്ങൾ, ഇൻസ്ട്രുമെന്റ് ബോക്‌സ്, കുട, ടിഫിൻ ബോക്‌സ്, വാട്ടർ ബോട്ടിൽ, റെയിൻ കോട്ട്, പേന, പെൻസിൽ തുടങ്ങിയ പഠനോപരണങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം   വിവിധ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ സ്വാന്തന വാഹനം മുഖേന പഠനോപകരണങ്ങൾ ശേഖരിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് വടക്കയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ പഠനോപകരണങ്ങൾ ജി.എച്.എസ്.എസ്. പടിഞ്ഞാറത്തറയിലെ പ്രധാന അധ്യാപകൻ ബിജു മാസ്റ്റർക്ക് കൈമാറി. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജു, സെക്രട്ടറി സിറാജുദ്ധീൻ നദ്വി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം മുഹമ്മദ് ബഷീർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, എംഎസ്എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് മുനീർ വടകര, ജനറൽ സെക്രട്ടറി അജ്മൽ കെ, സംസ്ഥാന പ്രവർത്തക സമിതിയംഗം പിപി ഷൈജൽ, ലുക്മാൻ ഹകീം വിപിസി, മമ്മൂട്ടി കളത്തിൽ പി. അബു,സി.ഇ. ഹാരിസ്, പി.സി. മമ്മൂട്ടി,ജി ആലി,സികെ ഗഫൂർ,മുസ്തഫ   ആസിഫ് കുപ്പാടിത്തറ,ഫഹ് മിദ,സാജിത,  അസറുദ്ധീൻ കല്ലായി, നിയാസ് മടക്കിമല, ഷാനിദ് മായൻ, റമീസ് ചെതലയം, റമീസ് പനമരം,സോനു റിബിൻ, അശ്മൽസംസാരിച്ചു. മോട്ടിവേഷൻ ക്ലാസ്സിനു നിയാസ് മടക്കിമല നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *