May 17, 2024

പൂക്കളത്തിന് പകരം സാന്ത്വനത്തിന്റെ സ്‌നേഹക്കളമൊരുക്കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം മാതൃകയായി

0
Img 20180828 Wa0002
സുല്‍ത്താന്‍ബത്തേരി ; പൂക്കളത്തിന് പകരം ദുരിതംഅനുഭവിക്കുന്നവര്‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹക്കളമൊരുക്കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള മാതൃകയായി. ഓണത്തിന് പൂക്കളമൊരുക്കി ഈ വര്‍ഷം ആഘോഷിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി പ്രതീകാത്മകമായി വിതരണം ചെയ്യാന്‍ കൊണ്ട് വന്ന സ്‌റ്റേഷനറി സാധനങ്ങള്‍ കൊണ്ട് ഒരുക്കിയ വലിയ സ്‌നേഹക്കളം വ്യത്യസ്ത അനുഭമായി. പിന്നീട് ഈ സാധനങ്ങള്‍ മുഴുവന്‍ ്എല്ലാവര്‍ക്കും വീതിച്ച് നല്‍കി. വയനാട് പുല്‍പ്പള്ളി കബനിഗിരി പുഴയോരത്ത് വീട്ടില്‍ വെള്ളം കയറി ക്യാമ്പില്‍ കഴിയേണ്ടി വന്ന 40 കുടുംബങ്ങള്‍ക്കാണ് സി.പി.ടി ആശ്വാസം പകര്‍ന്നത്. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കേട്ടു. പരിഹാരത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതില്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയും രണ്ട് കുട്ടികളുമുള്ള പട്ടികജാതി പട്ടിക വിഭാഗത്തില്‍ പെട്ട യുവതിക്ക് സര്‍ക്കാര്‍ സഹായത്തോടെ വീട് ലഭിച്ചില്ലെങ്കില്‍ സുമനസ്സുകളുടെ സഹായത്തോടെ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ചടങ്ങില്‍ സംബന്ധിച്ച സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് സി.കെ നാസര്‍ കാഞ്ഞങ്ങാട് വയനാട് ജില്ല കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. അര്‍ഹതപ്പെട്ട കുടുംബങ്ങളുടെ ലിസ്റ്റ് വാര്‍ഡ് മെമ്പറുടെ  സഹായത്തോടെയാണ് തയ്യാറാക്കിയത്.  മുള്ളൻകൊല്ലി  പഞ്ചായത്ത് അംഗം പി.വി സെബാസ്റ്റ്യന്‍ വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. വയനാട് ജില്ലാ പ്രസിഡണ്ട് മനോജ് ചുംസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാനപ്രസിഡണ്ട് സി.കെ നാസര്‍ കാഞ്ഞങ്ങാട് അതിജീവനസന്ദേശം നല്‍കി.സംസ്ഥാന സെക്രട്ടറി വിനോദ് അണിമംഗലം വനിത കണ്‍വീനര്‍ സുജമാത്യു, കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് മൊയിതീന്‍ പൂവടുക്ക, ബദറുദ്ദീന്‍ ചളിയംകോട്. ശിബിലി പെരുമ്പള ,വയനാട് ജില്ല ട്രഷറര്‍ ലിജിസാജു ടി എന്‍ സജിത്ത് ജാഫര്‍സാദിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.സാജു, പിജെ അനുരാഗ് ,നാരായണന്‍, സലീം, സോണിയ, ബെന്നി, ഷാലി, ഷീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *