April 27, 2024

പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ റെഡ് ക്രോസിന്റെ പ്രവർത്തനം മാതൃകാപരം.

0
Img 20180928 Wa0064
പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് അന്താരാഷ്ട്ര സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വയനാട് ജില്ലാ ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മാനന്തവാടി സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെ വയനാട് ജില്ലയിൽ നടപ്പാക്കുന്ന ലൈംഗിക ആരോഗ്യ പരിപാടിയായ സുരക്ഷാ പ്രോജക്ടിലെ ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനന്തവാടി കരുണാകരൻ മെമ്മോറിയൽ ഹാളിൽ വച്ച് നടത്തപ്പെട്ട കമ്മ്യൂണിറ്റി സംഗമത്തിൽ റെഡ് ക്രോസ് ജില്ലാ ചെയർമാനും സുരക്ഷാ പ്രോജക്ട് ഡയറക്ടറുമായ അഡ്വ.ജോർജ് വാത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.നൂന മെർജ മുഖ്യ പ്രഭാഷണം നടത്തി. KSACS നോഡൽ ഓഫീസർ ഡോ.ഷുബിൻ' സി.ഭക്ഷ്യ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ വ്യാപനവും പ്രതിരോധവും എന്ന വിഷയത്തിൽ ട്രീറ്റ് മെന്റ് ഓർഗനൈസർ ശശികുമാറും എയ്ഡ്സ് രോഗവും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ വി.കെ.ജോൺസണും ക്ലാസ്സെടുത്തു.
റെഡ് ക്രോസ് ജില്ലാ സെക്രട്ടറി മനോജ് പനമരം; റെഡ് ക്രോസ് ഹെൽപ്പിംങ്ങ് ഹാൻഡ് ജില്ലാ കോ-ഓർഡിനേറ്റർ തങ്കച്ചൻ കിഴക്കേപ്പറമ്പിൽ, മനുഷ്യസ്നേഹി വാട്‌സ് ആപ്പ് കൂട്ടായ്മ ചീഫ് ഷിജോ പുതുശ്ശേരിയത്ത്, സുരക്ഷാ പ്രോജക്ട് മാനേജർ ജിബിൻ. കെ. ഏലിയാസ്, സാന്ത്വനം വനിതാ സംഘം സെക്രട്ടറി തങ്കമ്മ ,മാർഗരറ്റ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *