April 27, 2024

കെ.സി.ജോസഫിന്റെ നിര്യാണം നാടിന് തീരാനഷ്ടം.: സി.പി.ഐ.എം.എൽ.

0
സി.പി.ഐ(എം.എൽ) റെഡ്സ്റ്റാറിന്റെ സജീവ പ്രവർത്തകനും വടുവഞ്ചാൽ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.സി.ജോസഫിന്റെ  നിര്യാണം നാടിന് തീരാനഷ്ടം. . മേപ്പാടി, വിത്ത്കാട് ഭൂമി പിടിച്ചെടുത്ത സമരത്തിൽ ഭൂരഹിതരായ പാവപ്പെട്ടവരെ സംഘടിപ്പിക്കുന്നതിലും സമരസജ്ജരാക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ച ജോസേട്ടൻ കാൻസർ രോഗബാധിതനായി കിടപ്പിലാവുന്നത് വരെയും സമരമുഖത്തുണ്ടായിരുന്നു. നല്ലൊരു കർഷകൻ കൂടിയായ ജോസേട്ടന്റെ അകാല  മരണം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് അനുശോചന യോഗം വിലയിരുത്തി. ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാം.പി.മാത്യു, പി.എം.ജോർജ്ജ്, യു.വി.ജോഷി, പി.കെ.ബാബു, കെ.ജി.മനോഹരൻ, വി.യു.ജോഷി, പി.വിജയകുമാരൻ, പി.കെ.ബാപ്പൂട്ടി, കെ.വി.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *