May 10, 2024

മഴക്കെടുതി : കെ എസ് ടി എ പഠനോപകരണ വിതരണം ആരംഭിച്ചു

0
Img 20180902 Wa0017
കല്‍പ്പറ്റ: 
കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പഠനോപകരണങ്ങളുടെ വിതരണം ആരംഭിച്ചു. കല്‍പ്പറ്റ കെ എസ് ടി എ മന്ദിരത്തില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗവ എല്‍ പി സ്കൂള്‍ അചൂരാനം, ജി വി എച്ച് എസ് എസ് മാനന്തവാടി, ജി എച്ച് എസ് എസ് പെരിക്കല്ലൂര്‍ എന്നീ വിദ്യാലയങ്ങള്‍ക്കും   മൂന്ന് ഉപജില്ലകള്‍ക്കുമുള്ള പഠനോപകരണ കിറ്റുകളും ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട് താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുറിച്യാര്‍ മല ഗവ എല്‍ പി സ്കൂളിന് ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും കൈമാറി. ദുരിത ബാധിത മേഖലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പഠനോപകരണ കിറ്റുകള്‍ കെ എസ് ടി എ ബ്രാഞ്ച് കമ്മറ്റികള്‍ വഴി   തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി എത്തിക്കും. 
                       ജില്ലാ പ്രസിഡണ്ട് പി ജെ സെബാസ്റ്റ്യന്‍ അധ്യക്ഷനായി.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ.റഫീക്ക് ,ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍  കെ പ്രഭാകരന്‍, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി ബി സുരേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ജെ ബിനേഷ്  സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് കെ അശോക്‌ കുമാര്‍ നന്ദിയും പറഞ്ഞു. കെ എസ് ടി എ പ്രവര്‍ത്തകര്‍ക്ക് പുറമേ  ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പി ടി എ, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ എന്നിവരും  പങ്കെടുത്തു. 
              ദുരിത ബാധിത മേഖലയിലെ കുട്ടികള്‍ക്ക് കൈത്താങ്ങ്‌ നല്‍കാനുള്ള കെ.എസ് ടി എ പദ്ധതിക്ക് മികച്ച പിന്തുണ നല്‍കിയ ജില്ലയിലെ അധ്യാപകര്‍ കെ.എസ്.ടി എ മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ കമ്മറ്റികള്‍ സന്നദ്ധ സംഘനകള്‍ എന്നിവരെ കെ എസ് ടി എ ജില്ലാ കമ്മറ്റി അഭിനന്ദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *