May 3, 2024

ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സംഗമം . സെപ്റ്റംബര്‍ 25ന്.

0

   പ്രളയാനന്തര തീവ്ര ശുചീകരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സംഗമം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2 ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ നടക്കുന്ന സംഗമം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.പി, എല്‍.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മിഷന്‍ ക്ലീന്‍ വയനാടിന്റെ ഭാഗമായി ശേഖരിച്ച അജൈവ മാലിന്യം സമയബന്ധിതമായി നീക്കം ചെയ്ത ക്ലീന്‍ കേരള കമ്പനിയേയും കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനേയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിക്കും. തുടര്‍ന്ന് ശുചിത്വ മിഷന്‍ തയാറാക്കിയ ദൃശ്യ പ്രകാശനം നടക്കും. 

     തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, തൊഴിലുറപ്പു മിഷന്‍, ആരോഗ്യം എന്നി വകുപ്പുകളുടെ സഹകരണത്തോടെയാണ് സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ നീണ്ടു നില്‍ക്കുന്ന ശുചീകരണ പരിപാടികള്‍ക്ക് സംസ്ഥാന ഹരിത കേരള മിഷന്‍ രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വയനാട്   ജില്ലയിലും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും സെപ്റ്റംബര്‍ 27ന് വിദ്യാര്‍ത്ഥികള്‍ക്കായി ശുചിത്വ സന്ദേശവും മാലിന്യത്തിന്റെ ശാസ്ത്രീയ വേര്‍തിരിക്കല്‍ പ്രക്രിയയുടെ  പ്രയോഗിക പരിശീലനവും നല്‍കും.  30ന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വ സര്‍വ്വേയും അയല്‍പക്ക സൗഹൃദ സന്ദര്‍ശനവും നടക്കും. ഒക്ടോബര്‍ രണ്ടിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിപുലമായ സെമിനാറുകള്‍ സംഘടിപ്പിച്ച് സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ നിര്‍വഹണ കലണ്ടര്‍ തയ്യാറാക്കുമെന്നും ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധിര്‍ കിഷന്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *