May 6, 2024

ഊർജ്ജ ഉപ്പാദനത്തിൽ പുത്തൻ സാങ്കേതിക വിദ്യയുമായി വിദ്യാർത്ഥികൾ

0
Img 20181114 Wa0156

കൽപ്പറ്റ: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഊർജ്ജ പ്രതിസന്ധിക്ക് പരിഹരം കാണുന്നതിനും  അന്തരീക്ഷ മലിനീകരണം തടയുന്നതിനും പുത്തൻ സാങ്കേതിക വിദ്യയുമായി വിദ്യാർത്ഥികൾ .ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥികളായ അമൻ ജോസും ലിറ്റി ഫ്ളവറി സേവ്യറും ചേർന്നാണ് നൂതന കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മേപ്പാടിയിൽ നടന്ന  വയനാട് ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ  ഹയർ സെക്കണ്ടറി വിഭാഗം  സ്റ്റിൽ     മോഡൽ വിഭാഗത്തിൽ ഇവർ ഇത് അവതരിപ്പിക്കുകയും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു .അന്തരീക്ഷത്തെ മലിനമാക്കുന്ന കാർബൺ ഡൈ ഓക്സൈഡ്, ജൈവ മാലിന്യങ്ങൾ, തുടങ്ങിയവയിൽ നിന്ന്   വൈദ്യുതി, വളങ്ങൾ, ഇന്ധനം തുടങ്ങിയവ ഉല്പാദിപ്പിക്കുന്ന  പ്ലാന്റ് ആണ് ഇരുവരും ചേർന്ന് നിർമ്മിച്ചത്. ഹൈപവർ ജെറ്റ് പ്ലാന്റ്  എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.  മാലിന്യങ്ങൾ കുന്നുകൂടുകയും അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ  അളവ് വർദ്ധിക്കുകയും  ഊർജ്ജ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് അവക്ക് പരിഹാരമായി അധ്യാപകരുടെ ഉപദേശത്തോടെ ഹൈപ്പവർ ജെറ്റ് എന്ന പ്ലാന്റ് നിർമ്മിക്കാനുള്ള ആശയം മനസ്സിലുദിച്ചതെന്ന് ഇവർ പറഞ്ഞു. കല്ലോടി പാതിരിച്ചാൽ അധ്യാപകനായ പള്ളത്ത് ജോസിന്റെ മകനാണ് അമൻ. വെള്ളമുണ്ട ഒഴുക്കൻ മൂല മേച്ചേരിൽ സേവ്യറിന്റെയും  ജിൽസമ്മയുടെയും മകളാണ് ലിറ്റി ഫ്ലവറി സേവ്യർ. ഇവരെ പോലുള്ള വിദ്യാർത്ഥി ഗവേഷകരുടെ മികവിലാണ്  വയനാട്  ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ ദ്വാരക ഓവറോൾ കിരീടം നേടിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *