May 2, 2024

കാട്ടിക്കുളം- ആലത്തൂർ എസ്റ്റേറ്റ് മാനേജർക്കെതിരെ നിയമ നടപടിക്ക് റിപ്പോർട്ട് .

0
കാട്ടിക്കുളം:  കാട്ടിക്കുളം-   ആലത്തൂർ  എസ്റ്റേററിലെ മരം മുറിക്കാനുള്ള അനുമതിപത്രം ഫോറസ്റ്റ് ഡിവിഷൻ ഓഫീസ് തള്ളി നിയമവിരുദ്ധമായി സമർപ്പിച്ച അപേക്ഷയിൽ എസ്റ്റേറ്റ് മാനേജർക്കെതിരെ നിയമ നടപടിക്ക്      റിപ്പോർട്ട് .      കാട്ടിക്കുളം     ആലത്തൂർ 250 ഏക്കർ കോഫി പ്ലാന്റേഷനിലെ കോടിക്കണക്കിന് രൂപയുടെ മരംമുറിക്കാനുള്ള എസ്റ്റേറ്റ് മാനേജിംഗ് ഡയരകടറുടെ അപേക്ഷയാണ് തള്ളിയത്.  കേരള അന്യം നിൽപ്പും കണ്ടു കെട്ടലും നിയമം 1954 ആകറ്റ് പ്രകാരം ആലത്തൂർ പ്ലാന്റെഷൻ എസ്ച്ചീറ്റ് ഭൂമിയായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് നോർത്ത് വയനാട് വനം ഡിവിഷൻ റെയിഞ്ചാഫീസറാണ് നാരാകരിച്ചത്  ഇതുമായ് ബന്ധപ്പെട്ട് നിയമവിരുദധമായി അപേക്ഷ നൽകിയതിനാൽ മാനേജ് ഡയരക്ടർ ഹരീഷ് പുനച്ചക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മാനന്തവാടി താസിൽദാർക്ക് റിപ്പോട്ടും നൽകിയിട്ടുണ്ട്   സർവ്വേ നംബർ 349 339 348 1 B   454 335 334 എന്നിങ്ങനെ 220 ഏക്കർ ഭൂമിയാണ് ആലത്തൂർ എസ്റ്റേറ്റ് വിദേശ പൗരനായ ജുബർട്ട് വാനിങ്കൺ 2013 ൽ മൈസൂരിലെ സ്വന്തം ബഗ്ലാവിൽ ദുരൂഹ സാചര്യത്തിൽ കൊല്ലപെടുകയായിരുന്നു ഇതുമായ് ബന്ധപ്പെട്ട് ദത്ത് പുത്രനായ മൈക്കിൾ ഈശ്വറിനെതിരെ സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിടുകയും   ഇപ്പോൾ കർണാടക സി ഐ വിഭാഗം അന്വേഷണം നടത്തി വരികയാണ് എന്നാൽ അലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കാൻ എല്ലാ നടപടി പൂർത്തിയായിട്ടും സംഭവം സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണമുണ്ട് കാട്ടിക്കുളം പൂത്തറയിൽ ബെന്നിവർഗ്ഗീസ് നൽകിയ വിവരവകാശ രേഖയിലാണ് റിപ്പോർട്ട് പുറത്തായത് ഇതിന് മുൻപ് കോടതിയിൽ കേസ് നിൽക്കുമ്പോൾ അധികൃതരുടെ ഒത്താശയിൽ കോടികണക്കിന് രൂപയുടെ ഇട്ടി മരങ്ങളാണ് മുറിച്ചുകടത്തിയിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *