May 2, 2024

ബാണാസുര മലയിൽ കാട്ടുതീയിൽ വൻ തോതിൽ വനം കത്തിയമർന്നു.

0
Img 20190223 Wa0012
വെള്ളമുണ്ട;ബാണാസുര മലയുടെ മുകള്‍ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാട്ടുതിയില്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയും റവന്യു ഭൂമിയും കത്തി നശിച്ചു.അടിക്കാടുകള്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു.നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലും സൗത്ത് വയനാട് വനം ഡിവിഷന്റെ കീഴിലുമുള്ള വന പ്രദേശത്താണ് ഒരേസമയത്ത് തീപ്പിടുത്തമുണ്ടായത്.വാളാരംകുന്ന് മലയുടെ മുകള്‍ ഭാഗത്തുള്ള റവന്യു ഭൂമിയില്‍ നിന്നാണ് തീഉയര്‍ന്നതെന്നാണ് നിഗമനം.പിന്നീട് ഇത് കാപ്പിക്കളം ഭാഗത്തേക്കു പടരുകയായിരുന്നു. കനത്ത കാറ്റ് കാരണം വെള്ളിയാഴ്ച രാത്രിയില്‍ തീ നിയന്ത്രിരക്കാനാവാതെ ആളിപ്പടരുകയായിരുന്നു.ഇന്നലെ വൈകുന്നേരത്തോടെ മാനന്തവാടി സെക്ഷന് കീഴിലുള്ള ഭാഗം ഏറെക്കുറെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.ഡി എഫ് ഒ ആര്‍ കീര്‍ത്തി റെയിഞ്ച് ഓഫീസര്‍ ബിജു കെ വി,സ്‌പെഷ്യല്‍ ഫോോറസ്റ്റ്അഷ്‌റസ ർ അഷ്റഫ്
,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബാലകൃഷ്ണന്‍,കേളു തുടങ്ങി ഫയര്‍ഗേംഗ്ിലെ 25 ഓളം പേരും മറ്റ് ജീവനക്കാരും ചേര്‍ന്നാണ് തീ കൂടുതല്‍ വനമേഖലയിലേക്ക് പടരുന്നത് തടഞ്ഞത്.എന്നാല്‍ കാപ്പിക്കളം ഭാഗത്ത് നിന്നുണ്ടായ തീയില്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയിലെപുല്‍ക്കാടുകള്‍ ഇന്നലെയും കത്തിക്കൊണ്ടരിക്കുകയാണ്.ഒരു വിധത്തിലും എത്തിപ്പെടാന്‍ കഴിയാത്ത ഭാഗങ്ങളിലാണ് തീകത്തുന്നത്. ഇത് താഴ്ഭാഗങ്ങളിലേക്കെത്താതിരിക്കാനുള്ള പരിശ്രമങ്ങളാണ് വനം വകുപ്പ് നടത്തി വരുന്നത്.
റിപ്പോർട്ട്.. അബ്ദുള്ള പള്ളിയാൽ 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *