May 2, 2024

കാട്ടുതീ: ദുരന്തനിവാരണ അതോറിറ്റി ഇടപെടും

0
ജില്ലയില്‍ കാട്ടുതീ വ്യാപിക്കുന്നതു തടയാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇടപെടും. എ.ഡി.എം കെ അജീഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. വിവിധ വനം ഡിവിഷനുകളിലുണ്ടായ കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് റേഞ്ചിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. കാട്ടുതീ മൂലമുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധവല്‍ക്കരണം വേണം. ഇക്കാര്യത്തിലാവും ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടലുണ്ടാവുക. സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ ഷജ്‌നയാണ് വിഷയം യോഗത്തിലുന്നയിച്ചത്. മനുഷ്യസൃഷ്ടിയായ കാട്ടുതീ തടയാന്‍ പ്രയാസമാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ വനംവകുപ്പിനോട് സഹകരിക്കണമെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *