May 19, 2024

കേന്ദ്രവിഷ്‌കൃത പദ്ധതിയായ ഉജ്ജ്വല പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന്റെ കേന്ദ്രവിഷ്‌കൃത പദ്ധതിയായ ഉജ്ജ്വല പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മനുഷ്യക്കടത്ത് തടയല്‍, സംരക്ഷണം, പുനരധിവാസം, പുനരേകീകരണം, സ്വദേശത്തേക്ക് മടക്കി അയക്കല്‍ തുടങ്ങിയ ഘടകങ്ങളില്‍ ഏതെങ്കിലും ഒരു ഘടകമോ ഒന്നില്‍ കൂടുതല്‍ ഘടകങ്ങളോ നടപ്പാക്കുന്നതിന് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളതുമായ ജില്ലയിലെ സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത പ്രൊഫോര്‍മയിലുള്ള അപേക്ഷ ഡയറക്ടര്‍, വനിത ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ ആഗസ്റ്റ് 13നകം ലഭിക്കണം.  ഫോണ്‍ 0471 2346534.
നിയമസഭാ സമിതി തെളിവെടുപ്പ്
കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി ആഗസ്റ്റ് 2ന് രാവിലെ 10.30ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഹര്‍ജി വിഷയവുമായി ബന്ധപ്പെട്ട സ്ഥലം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12ന് കൂട്ടുപാറ സാംസ്‌കാരിക നിലയത്തില്‍ തെളിവെടുപ്പ് യോഗം ചേരും. യോഗത്തില്‍ സമിതിയുടെ പരിഗണനയിലുള്ള ജില്ലയിലെ ഹരജികളിന്മേല്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദേ്യാഗസ്ഥരില്‍ നിന്നും ഹരജിക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും പുതിയ ഹരജികള്‍ സ്വീകരിക്കുകയും ചെയ്യും.
തുല്യത രജിസ്‌ട്രേഷന്‍
         പടിഞ്ഞാറത്തറ പഞ്ചായത്തില്‍ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അവസാന തീയ്യതി  ആഗസ്റ്റ് 30. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും പഞ്ചായത്ത് ഓഫീസുമായോ, 99613371205, 9947822921 ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.
വൈദ്യുതി മുടങ്ങും
കമ്പളക്കാട് നാരങ്ങാമൂല, മലങ്കര, വാറുമ്മല്‍, വിളമ്പുകണ്ടം, കുറുംമ്പാലകോട്ട  ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ 26)  രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ നെല്ലിയമ്പം, നെല്ലിയമ്പം ടവര്‍, ആയുര്‍വേദം, കാവടം എന്നിവിടങ്ങളില്‍ ഇന്ന് (ജൂലൈ 26)  രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
മെന്റര്‍ ടീച്ചര്‍ അപേക്ഷ ക്ഷണിച്ചു
ഗോത്രബന്ധു പദ്ധതിയില്‍ മാനന്തവാടി, വൈത്തിരി താലൂക്കുകളില്‍ അനുവദിച്ച മെന്റര്‍ ടീച്ചര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടി.ടി.സി/ഡി.എഡ്. യോഗ്യതയുള്ള ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ഫോറം കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസ്, മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും ലഭിക്കും അവസാന തീയതി ആഗസ്റ്റ് 7.  പ്രദേശവാസികള്‍ക്ക് മുന്‍ഗണന.  ഇവരുടെ അഭാവത്തില്‍ ഡി.എഡ് പൂര്‍ത്തിയായവരെ പരിഗണിക്കും. ഫോണ്‍ 04936 202232.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *