May 19, 2024

വയനാട്ടിൽ വാട്സ് സ്റ്റേ ഫാം ഹൗസ് പ്രവർത്തനമാരംഭിച്ചു.

0
Img 20190728 Wa0322.jpg
കൽപ്പറ്റ: വയനാട് ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി സ്വയംതൊഴിലും വരുമാനവും കണ്ടെത്തുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടെ കീഴിൽ അതിഥികൾക്ക് മിതമായ നിരക്കിൽ താമസ സൗകര്യമൊരുക്കി സൊസൈറ്റിയുടെ പ്രഥമ സംരംഭമായ വാട്സ് സ്റ്റേ ഫാം ഹൗസ് പ്രവർത്തനമാരംഭിച്ചു.  15 ഏക്കർ കാപ്പിത്തോട്ടത്തിന് നടുവിൽ വിശാലമായ മുറ്റവും പൂന്തോട്ടും ഉൾക്കൊള്ളുന്നതാണ് 4 ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂമോടു കൂടിയ കേരളത്തനിമയിലുള്ള ബംഗ്ലാവിലാണ് അതിഥികൾക്ക് സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുവാനുള്ള സൗകര്യത്തോടു കൂടിയ വിശ്രമ മന്ദിരം ഒരുക്കിയിരിക്കുന്നത്. കൽപ്പറ്റയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്
ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.പ്രിഥ്വിരാജ് നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മലബാർ ടൂറിസം സൊസൈറ്റി ട്രഷറർ അരുൺദേവ്.സി, ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈർ ഇലകുളം, കോർഡിനേറ്റർ നിഷാൽ ഇബ്രാഹിം, ശാലിനി.കെ, ജിഷാദ്.പി, ജിജിൽ മുഷ്താഖ്, ഷംനാദ് ,അസറുദ്ദീൻ, അബ്ദുൾ ജുബൈർ, മുബശ്ശിർ, മുഹമ്മദ് റാഫി, വൈശാഖ്.എ.വി, എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജി പോൾ സ്വാഗതവും, ജോ. സെക്രട്ടറി പി.ഹാരിസ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *