May 19, 2024
Dsc2367.jpg
ഫിറ്റ്നസ് ഫസ്റ്റ്: കായികക്ഷമതാ പരിശീലനവുമായി ഹോമിയോ ഡിസ്പെൻസറി

കൽപ്പറ്റ:

നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്  കായികക്ഷമതാ പരിശീലനം ജീവിതശൈലി ക്രമീകരണം പദ്ധതിയായ ഫിറ്റ്നസ്സ് ഫസ്റ്റ് ജൂലൈ 29 നു  എൽ പി സ്കൂൾ,നായ്കെട്ടിയിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭൻ കൂമാർ ഉദ്ഘാടനം ചെയ്തു.വടക്കനാട് ഗവ. ഹോമിയോ ഡിസ്പൻസറി ആവിഷ്കരിച്ച് പദ്ധതി ഫിറ്റ്നസ്സ് വ്യായാമങ്ങൾ ഉൾക്കൊള്ളുന്ന ജീവിത ശൈലി രൂപപ്പെടുത്തുവാൻ വ്യക്തികളിൽ സഹായകമാകും.

രോഗപ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും ഒരു പോലെ ഉതകുന്ന പദ്ധതി സാമൂഹിക അരോഗ്യസൂചികകളിൽ വർദ്ധനവ് വരൂത്തുമെന്നൂം ഒരൂ സർക്കാർ ഡിസ്പൻസറി സംവിധാനത്തിൽ  ഇത്തരം പ്രോജക്റ്റ് അദ്യമായാണെന്നൂം ശോഭൻ കൂമാർ പറഞ്ഞു.അരോഗ്യ മേഖലയുടെ സമഗ്ര വികസനമാണു പദ്ധ്തികളുടെ രൂപീകരണത്തിൽ ശ്രദ്ധിക്കൂന്നതെന്ന് അധ്യക്ഷനും ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായ വി ബാലൻ പറഞ്ഞു.ഗ്രാമീണ മേഖലകളിൽ കൂടി നടപ്പു വർഷം പദ്ധതി പ്രയോജനം ഉറപ്പാക്കാൻ ശ്രമിക്കൂമെന്ന് മെഡിക്കൽ ഓഫീസർ ഡോ :കെ ജി രഞ്ജിത് പറഞ്ഞു. വയനാട്

ജില്ലാ പഞ്ചായത്ത് മെംബർ ബിന്ദു മനോജ്,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെർസൻ സിന്ധു കെ എം,ജില്ല പ്രോഗ്രാം മാനേജർ ഡോ സുകേഷ് കുമാർ,വൈസ് പ്രസിഡന്റ് നിർമ്മലാ മാത്യു, ഫൈസൽ(ചെയർ പേർസൻ),   പുഷ്പ ഭാസ്കരൻ(ചെയർ പേർസൻ), മുരളി(ജനമൈത്രി പോലീസ്),അനീഷ് റ്റി എ (മെംബർ),അനിൽ  സി (മെംബർ),ഡോ ഹരിലാൽ കെ എൻ(ആയുഷ്മാൻ ഭവ:), കെ ടി കുര്യാക്കോസ് ,ഹുസൈൻ(വ്യാപാരി വ്യവസായി),ബിജു പൂളക്കര(സി പി ),കെ ചന്ദൂ(ജെ റ്റി ഡി),ഡോ മുഹമ്മദ് തസ്നിം(പുനർജനി)എന്നിവർ സംസാരിച്ചു.വാർഡ് മെംബർ എം കെ മോഹനൻ നന്ദി പറഞ്ഞു.തുടർന്ന് ആയുഷ്മാൻ ഭവ: മെഡിക്കൽ ക്യാമ്പ്,രക്ത പരിശോധന, ഫിസിയോതെറാപ്പി പരിശോധന,എന്നിവ നടന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *