May 3, 2024

അധികൃതരുടെ അനാസ്ഥ മുപ്പത്തിരണ്ട് കുട്ടികൾക്ക് ഓണക്കോടി ലഭിച്ചില്ലന്ന് പരാതി.

0
 മാനന്തവാടി: അധികൃതരുടെ അനാസ്ഥ മുപ്പത്തിരണ്ട് കുട്ടികൾക്ക് ഓണക്കോടി ലഭിച്ചില്ല. രക്ഷിതാക്കളിൽ നിന്നുംസ്നേഹവും ലാളനയും ലഭിക്കാത്തതിനാൽ ചിൽഡ്രൻസ് ഹോമിൽ കഴിയാൻ വിധിക്കപ്പെട്ട കുട്ടികൾക്കാണ് അധികൃതർ ഓണക്കോടി വാങ്ങിച്ച് നൽകാത്തതിനാൽ പുതുവസ്ത്രം ധരിക്കാതെയും മറ്റും ഏറെ വിഷമത്തോടെ ഓണമാഘോഷിക്കേണ്ടി വന്നത്. അധിക്യതരുടെ അനാസ്ഥക്കെതിരെപ്രതിഷേധം ഉയർന്നിട്ടുണ്ട്.
കണിയാമ്പറ്റ ചിത്ര മൂലയിലുള്ള വയനാട് ജില്ലാ ഗവ.ചിൽഡ്രൻസ് ഹോമിലെ 32 കുട്ടികൾക്കാണ് ഓണക്കോടി നിഷേധിച്ചത്.
ലക്ഷങ്ങൾ മുടക്കി കേരള സർക്കാർ ജില്ലകൾ തോറും ഓണാഘോഷം സംഘടിപ്പിച്ച് വരുമ്പോഴാണ് കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലാചിൽഡ്രൻസ് ഹോമിലെ എട്ട് വയസ്സിനും, പതിനെട്ട് വയസ്സിനും ഇടയിലുള്ള ആൺകുട്ടികളാണ് 
ഓണക്കോടി ധരിക്കാതെ ഓണം ആഘോഷിക്കാൻ നിർബ്ബന്ധിതരായത്.
മാതാപിതാക്കൾ ഉപേക്ഷിക്കപ്പെട്ടവരും സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലേയും കുട്ടികളാണ് ചിൽഡ്രൻസ് ഹോമിൽ കഴിയുന്നത്.
ഹോമിലെകുട്ടികൾക്ക് ഓണക്കോടി ലഭിക്കാത്ത അവസ്ഥ ആദ്യത്തെ താ ണെന്നാണ് അന്തേവാസികളും
ജീവനക്കാരും പറയുന്നത്.
ഓണത്തിന് ഗവ: ചിൽഡ്രൻസ് ഹോമിൽ കഴിയുന്ന കുട്ടികൾക്ക് വസ്ത്രവും ചെരിപ്പും വാങ്ങാൻ 2500 രൂപ വീതം അനുവദിച്ച് കൊണ്ട് സംസ്ഥാന വനിതാ ശിശു വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു.
എന്നാൽ സമയത്തിന് ആവശ്യമായ നടപടിസ്വീകരിക്കുന്നതിൽ
ചിൽഡ്രൻസ് ഹോം അധിക്യതർ വരുത്തിയ വീഴ്ച മൂലം എല്ലാം നഷ്ടപ്പെട്ട 32 കുട്ടികൾക്കാണ് ഓണക്കോടി നഷ്ടമായത്.
ചിൽഡ്രൻസ് ഹോമിലെ ഓണാഘോഷവും പേരിന് മാത്രമാണ് നടത്തിയത്.
ചില ജീവനക്കാർ കുട്ടികളുടെ നിർബ്ബന്ധത്തിന് വഴങ്ങിവർഷം തോറും നടത്തി വരുന്ന മത്സര പരിപാടികളിൽ ചിലത് മാത്രം നടത്തി  ഓണക്കോടി നൽകാതെ അവരുടെ ബന്ധുവീടുകളിലേക്ക് അയക്കുകയായിരുന്നു.
32 കുട്ടികളിൽ 26 കുട്ടികൾ ഓണത്തലേന്ന് ബന്ധുവീടുകളിലേക്ക് പോയിരുന്നു. ബന്ധുവീട്ടിലേക്ക് പോകുമ്പോൾ കുട്ടികൾ പുതുവസ്ത്രവും ചെരിപ്പും ഉണ്ടോ  എന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ ഇല്ലാ എന്ന മറുപടി കേട്ട് നിരാശയോടെയാണ് പോയത്.
കുട്ടികൾക്ക് വർഷത്തിൽ ഓണക്കോടിയും, അതിന് പുറമെ രണ്ട് തവണ പുതുവസ്ത്രവും വാങ്ങി നൽകണമെന്നാണ് നിയമം.
സാധാരണ ഗതിയിൽഫണ്ട് വന്നില്ലെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള കൈത്തറി സ്ഥാപനങ്ങളിൽ നിന്നും കടമായി കുട്ടികൾക്ക് പുതുവസ്ത്രമെടുത്ത് നൽകാറാണ് പതിവ്.
അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഈ വർഷവും കുട്ടികൾക്ക് ഓണക്കോടി ധരിച്ച് ഓണമാഘോഷിക്കാമായിരുന്നു.
രക്ഷിതാക്കൾ ഉപേക്ഷിക്കപ്പെട്ടവരുടെയും, ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികളെയും പ്രത്യോകം അന്വേഷണം നടത്തിയാണ് ഗവ.ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മറ്റിയും ശിശുസംരക്ഷണത്തിന്റെയും പ്രത്യോക അന്വോഷണത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.
ഇത്തരം കുട്ടികളാണ് ചിൽഡ്രൻസ് ഹോമിൽ നിന്നും വെറും കയ്യോടെ ഓണം ആഘോഷിക്കാൻ ബന്ധുവീടുകളിലേക്ക് പോയത്.
കുട്ടികൾക്ക് ഓണക്കോടിയും ചെരിപ്പും വാങ്ങാൻ 2500 രുപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ ഗവ: ചിൽഡ്രൻസ് ഹോം അധികൃതർ ചന്ദ്രികയോട് പറഞ്ഞു.
എന്നാൽ വസ്ത്രം വാങ്ങി നൽകുന്നതിന് ചില നിയമപ്രശ്നങ്ങളുള്ളത് കൊണ്ടാണ് ഓണത്തിന് വസ്ത്രംത്രം വാങ്ങി നൽകാൻ കഴിയാതിരുന്നതെന്നും അടുത്ത് തന്നെ വാങ്ങി നൽകുമെന്നും അധികൃതർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *