May 21, 2024

രണ്ടാമത് ഫെബിന്‍ മെമ്മോറിയല്‍ അഖിലേന്ത്യാ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 20 മുതല്‍

0
കല്‍പ്പറ്റ: കമ്പളക്കാട് സി.കെ എഫ്.സിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ഫെബിന്‍ മെമ്മോറിയല്‍ അഖിലേന്ത്യാ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഈമാസം 20 മുതല്‍ കമ്പളക്കാട് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20, 21 തീയതികളിലാണ് വൈകിട്ട് ഏഴ് മുതല്‍ പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ്‌ലൈറ്റ് സ്‌റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ഫൈവ്‌സ് ഫുട്‌ബോളിലെ കരുത്തരായ 32 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഇത്തവണ 1.32 ലക്ഷം രൂപയാണ് ടൂര്‍ണമെന്റിലെ വിജയികളെ കാത്തിരിക്കുന്ന പ്രൈസ്മണി. ഒപ്പം അഞ്ചര അടി ഉയരമുള്ള ഫെബിന്‍ മെമ്മോറിയല്‍ ട്രോഫിയും വിജയികള്‍ക്ക് സമ്മാനിക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ മുഖ്യാഥിതിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്തംഗം പി ഇസ്മയില്‍, കണിയാമ്പറ്റ പഞ്ചായത്ത് അംഗങ്ങള്‍, സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, വൈസ് പ്രസിഡന്റ് സലീം കടവന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. കായിക-സാംസ്‌കാരിക മേഖലകളില്‍ വയനാടിന്റെ യശസുയര്‍ത്തുന്ന തരത്തില്‍ മികവ് തെളിയിച്ച ആളുകള്‍ക്കുള്ള ആദരവും ചടങ്ങില്‍ നടക്കും. ടൂര്‍ണമെന്റിനായി 1500 പേര്‍ക്ക് ഇരുന്ന് കളികാണാവുന്ന തരത്തിലുള്ള ഗ്യാലറി സ്‌റ്റേഡിയത്തില്‍ ഒരുക്കുന്നുണ്ട്. കാണികള്‍ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. കായിക മേഖലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ ടീമാണ് സി.കെ എഫ്.സി കമ്പളക്കാട്. ഇക്കഴിഞ്ഞ ജില്ലാ ബീച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായതടക്കം പനിരവധി കിരീടങ്ങള്‍ കാല്‍പന്തില്‍ നിരവധി നേട്ടങ്ങള്‍ ക്ലബ് നേടിയിട്ടുണ്ട്. ജില്ലാ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ ഇടംനേടിയ അല്‍ത്താഫ് അത്തിലനും സി.കെയുടെ താരമാണ്. സാമൂഹിക സാംസ്‌കാരിക മേലകളിലും നിറസാനിധ്യമായ സി.കെയുടെ ജീവകാരുണ്യ മേഖലയിലെ സജീവ പ്രവര്‍ത്തകനായിരുന്ന 2018 നവംബറില്‍ മുക്കത്തുണ്ടായ അപകടത്തില്‍ മരണപ്പെട്ട ഫെബിന്‍. കായികമേഖലക്കൊപ്പം ക്ലബിനെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കും കൈപിടിച്ച് നടത്തിയ ഫെബിന്റെ ഓര്‍മക്കായാണ് ക്ലബ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംഘാടക സമിതി ഭാരവാഹികളായ ഷുക്കൂര്‍ ഷാ, റജിനാസ് കുട്ടന്‍, കെ.ടി ഷാഫര്‍ഖാന്‍, സി.എച്ച് മുഹമ്മദ് ഷാഫി എന്നിവര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *