May 9, 2024

കുടുംബത്തിന് ഒരു ജോലി : ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു .

0
 
    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി ഒരു കുടുംബത്തില്‍ ഒരാള്‍ക്ക്  ജോലി എന്ന ലക്ഷ്യത്തോടെ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.   ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് നിര്‍വ്വഹിച്ചു. ജില്ലയിലെ ആദിവാസി ഊരുകളില്‍ ഇതിന്റെ ഭാഗമായി  ബോധവത്കരണ ക്യാമ്പും രജിസ്‌ട്രേഷനും സംഘടിപ്പിക്കും. സര്‍ക്കാര്‍ ജോലിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള വരെയും രജിസ്റ്റര്‍ ചെയ്യും.

     കല്‍പ്പറ്റ തുര്‍ക്കി നാരങ്ങാക്കണ്ടി കോളനിയില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍ രവികുമാര്‍, വൊക്കേഷണല്‍ ഗൈഡന്‍സ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. ആലിക്കോയ, സ്വയം തൊഴില്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.അബ്ദുള്‍ റഷീദ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ജെ അനുമോദ്, തുര്‍ക്കി ജീവന്‍ രക്ഷാ സമിതി പ്രസിഡന്റ് അഷ്‌റഫ് ഉള്ളാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *