May 3, 2024

വയനാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 10 പേർക്ക് : 140 പേർ കൂടി നിരീക്ഷണത്തിൽ

0
ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചീരാല്‍ സ്വദേശിയായ 25 വയസ്സുകാരനും എടവക  കമ്മന സ്വദേശി 20 വയസ്സുകാരനും മീനങ്ങാടി സ്വദേശിയായ 45 കാരിക്കുമാണ്  കോവിഡ്  സ്ഥിരീകരിച്ചത്. ചീരാല്‍ സ്വദേശി ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്തിരുന്നു. മെയ് ഏഴിന് ജില്ലയില്‍ തിരിച്ചെത്തിയ ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. കമ്മന സ്വദേശി കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ലോറി ക്ലീനറുടെ മകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആളാണ്. മീനങ്ങാടി സ്വദേശിനി നിലവില്‍ കോവിഡ് സ്ഥിരീകരിച്ച ചികിത്സയില്‍ കഴിയുന്ന  ആളുടെ സെക്കന്‍ഡറി കോണ്‍ടാക്ട് ആണ്.
 ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10 ആയി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഏഴുപേര്‍ മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. 
 ജില്ലയില്‍ ഞായറാഴ്ച 140 പേരെ കൂടി നിരീക്ഷണത്തിലാക്കി. 54 പേരുടെ നിരീക്ഷണ കാലം പൂര്‍ത്തിയായി. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1752 ആയി. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 700 സാമ്പിളുകളില്‍ 641 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 47 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 829 സര്‍വ്വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 591 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 238 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *