September 8, 2024

പി കെ ഗോപാലന്റെ വിയോഗം കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന് തീരാനഷ്ടം: പി പി ആലി

0
Img 20201214 Wa0164.jpg
 
 കൽപ്പറ്റ:മൺമറഞ്ഞ ഐ എൻ ടി യു സി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി കെ ഗോപാലേട്ടന്റെ  വിയോഗം കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്കും വയനാട് ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗവും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ടുമായ പി പി ആലി പറഞ്ഞു. ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പി കെ ഗോപാലൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോവുകയാണ്. കോർപ്പറേറ്റ് കുത്തക മാനേജ്മെന്റുകൾക്ക് തൊഴിലാളികളെ അടിയറ വെക്കുന്ന നിയമഭേദഗതികളുമായി കേന്ദ്രസർക്കാരും തോട്ടം,  മോട്ടോർ, ലോഡിങ്,  തൊഴിലുറപ്പ്, തുടങ്ങിയ സംഘടിത അസംഘടിത തൊഴിലാളികളുടെ വിവിധ വിഷയങ്ങൾക്കു നേരെ മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനവും ആയി കേരള സർക്കാറും  മുന്നോട്ടുപോകുന്നത് തൊഴിലാളികളുടെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ ദുരിതത്തിലാക്കിയിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളി പാർട്ടി എന്ന് അവകാശപ്പെടുന്ന പാർട്ടിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ കഴിഞ്ഞ നാലര വർഷക്കാലത്തെ ഭരണം കൊണ്ട് തൊഴിലാളികളുടെ സംരക്ഷണത്തിന് ഉതകുന്ന ഒരു പാക്കേജോ  പദ്ധതിയോ നടപ്പിലാക്കാത്തത് അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലാളി സ്നേഹം പ്രസംഗത്തിലും കുത്തക മാനേജ്മെന്റുകളെ  സഹായിക്കുന്ന രീതി പ്രവർത്തനത്തിലും നടപ്പിലാക്കുന്ന കേരള സർക്കാർ ഇരട്ടത്താപ്പ് നയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.പി കെ കുഞ്ഞുമൊയ്‌തീൻ  അധ്യക്ഷനായിരുന്നു. ടി.ജെ ഐസക്, 
സി.ജയപ്രസാദ്, വിജയമ്മ ടീച്ചർ, ഗിരീഷ് കൽപ്പറ്റ, ബി സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ,  പി വിനോദ് കുമാർ, സാലി റാട്ടകൊല്ലി, കെ കെ രാജേന്ദ്രൻ, എസ് മണി, കെ കെ മുത്തലിബ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *